Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എച്ച്.എന്‍.എ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന് ലോസ് ആഞ്ചെലെസില്‍ തുടക്കം.

Picture

ലോസ് ആഞ്ചെലെസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. എച്ച് .എന്‍.എ) യുടെ ന്യൂ ജേഴ്സിയില്‍ വെച്ചു നടക്കുന്ന പത്താമത് ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്‍ രജിസ്ട്രേഷനു ലോസ് ആഞ്ചെലെസിലും തുടക്കം കുറിച്ചു.
 
 ജനുവരി അഞ്ചിനു ലോസ് ആഞ്ചലസിലെ ഹൂവര്‍ മിഡില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ചായിരുന്നു ചടങ്ങ്. കാലിഫോര്‍ണിയയിലെ മലയാളി സംഘടനയായ ഓം മിന്റെ സ്ഥാപകരിലൊരാളും സംഘാടകനുമായ ശ്രീ ജി കെ നായരില്‍നിന്നും കെ. എച്ച് .എന്‍.എ അദ്ധ്യക്ഷ ഡോ. രേഖ മേനോന്‍ ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു. 
 
കെ. എച്ച് .എന്‍.എ ഡയറക്ടര്‍ ഡോ.രവി രാഘവന്‍, ട്രസ്റ്റി പ്രൊ.ആര്‍ ജയകൃഷ്ണന്‍, ഓം ഭാരവാഹികളായ വിനോദ് ബാഹുലേയന്‍, രമ നായര്‍, രവി വെള്ളത്തേരി, സുനില്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 ഓഗസ്റ്റ് മുപ്പതുമുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ നടക്കുന്ന കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. വനിതാ യുവജന പരിപാടികള്‍, അദ്ധ്യാല്‍മിക ചര്‍ച്ചകള്‍, കലാപരിപാടികള്‍, വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് പ്രവാസി മലയാളികളുടെ രണ്ടാം തലമുറയില്‍പ്പെട്ട ഡോ. രേഖ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ യുവ തലമുറയുടെ സജീവ സാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു.

കാലിഫോര്‍ണിയയിലെ മലയാളീ അസ്സോസിയേഷനായ 'ഓം' ആണ് ലോസ്ആഞ്ചെലസിലെ രജിസ്ട്രേഷന്‍ ചടങ്ങു സംഘടിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രഷനും www.namaha.org സന്ദര്‍ശിക്കുക.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code