Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു   - ഷോളി കുമ്പിളുവേലി

Picture

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ പുതിയ ഭരണസമിതി, ജനുവരി 6ാം തീയതി ഞായറാഴ്ച, വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ, ഇടവകാംഗങ്ങളെ സാക്ഷിയാക്കി, വികാരി ഫാ.ജോസ് കണ്ടത്തിക്കുടിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

പുതിയ കൈക്കാരന്മാരായി ജോജോ ഒഴുകയില്‍ ജോ ആന്റണി, അനില്‍ ചാക്കോ കണ്ടത്തില്‍ എന്നിവരും സെക്രട്ടറിയായി ബെന്നി മുട്ടപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് പാരീഷ് കൗണ്‍സില്‍ അംഗങ്ങളായി ടെസി ജോര്‍ജ് ആറോലിച്ചാലില്‍, ജേക്കബ് പടിഞ്ഞാറേക്കളം, ജോയ്‌സന്‍ മണവാളന്‍, കാര്‍ത്തി മേരി മാത്യു, സിബിച്ചന്‍ മാമ്പിള്ളി, സിന്റോ ജീരകത്തില്‍, ഹെലന്‍സ് നെയ്യാന്‍, ജ്യേതി കണ്ണേറ്റുമാലിയില്‍, ജോട്ടി പ്ലാത്തറ, ജയിന്‍ ഇല്ലിമൂട്ടില്‍, ജോസി പൈലി, നിഷാ കുളപ്പുരത്താഴെ, ജോസ് ഞാറകുന്നേല്‍ മാര്‍ട്ടിന്‍ പെരുംമ്പായില്‍, ജോസ് മലയില്‍, ടോം മുണ്ടയ്ക്കല്‍, റോണി പൈറ്റുതറ, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളായി ഷോളി കുമ്പിളുവേലി, വിനു വാതപ്പള്ളി, സ്റ്റീവ് കൈതാരം(യൂത്ത് പ്രതിനിധി) എന്നിവരും വികാരി അച്ചന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

തുടര്‍ന്ന് പുതിയ പാരീഷ് കൗണ്‍സിലിന്റേയും, സ്ഥാനമൊഴിയുന്ന പാരീഷ് കൗണ്‍സിലിന്റേയും സംയുക്ത യോഗം റെക്ടറിയില്‍ വികാരി ഫാ.ജോസ് കണ്ടത്തിക്കുടിയുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കലും ചടങ്ങില്‍ സന്നിഹിതനായിരുന്നു.സ്ഥാനമൊഴിയുന്ന കൈക്കാരന്മാരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും കഴിഞ്ഞ രണ്ടുവര്‍ഷം ഇടവകക്കു നല്‍കിയ സേവനങ്ങളെ വികാരിയച്ചന്‍ മുക്തകണ്ഠം പ്രശംസിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code