Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസിന്റെ എപ്പിസ്‌കോപ്പല്‍ രജത ജൂബിലിയുടെ സമര്‍പ്പണമായി പുസ്തകം പ്രകാശനം ചെയ്തു   - ഷാജി രാമപുരം

Picture

അറ്റ്‌ലാന്റാ: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപന്‍ ആയ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന്റെ മേല്‍പട്ടത്വ ശ്രുശ്രുഷയുടെ രജത ജൂബിലിയുടെ സമര്‍പ്പണമായി ഭദ്രാസനം ആന്‍ എക്യൂമെനിക്കല്‍ ജേര്‍ണി ടുവെഡ്‌സ് ട്രാന്‍സ്‌ഫോര്‍മേഷന്‍ (An Ecumenical Journey Towards Transformation) എന്ന പുസ്തകം പ്രകാശനം ചെയ്തു.

അറ്റ്‌ലാന്റയില്‍ കാര്‍മേല്‍ മാര്‍ത്തോമ്മ സെന്ററിന്റെ കൂദാശയോട് അനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തായാണ് പുസ്തകം അനേക വിശിഷ്ടാധിതികളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തത്. ഭദ്രാസന ലീഗല്‍ അഡ്വൈസറും, എഡിറ്റോറിയല്‍ അംഗവും ആയ അറ്റേര്‍ണി ലാല്‍ വര്‍ഗീസ് ആണ് ചടങ്ങിനായി മെത്രാപ്പോലീത്തായെ ക്ഷണിച്ചത്.

കാലോചിത ദൗത്യത്തിന്റെ ദൈവീക ദര്‍ശനമായി ഇടയപരിപാലനത്തിന്റെ ശ്രേഷ്ടതയില്‍ സാമൂഹിക നീതിയുടെയും, സമാധാനത്തിന്റെയും , കര്‍മ്മനിരതമായ നിതാന്ത പരിശ്രമത്തിന്റെയും സാക്ഷ്യപത്രമായിട്ടാണ് ഈ സമാഹാരം അടയാളപ്പെടുത്തുന്നത്. സഭാ ഐക്യപ്രസ്ഥാനങ്ങളുടെ സമഗ്രമായ വളര്‍ച്ചയെ മാനവികതയുടെ ഐക്യമായി വിളംബരം ചെയ്യുന്ന സവിശേഷമായ ചിന്തകള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ പുസ്തകം.

ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിനോടൊപ്പം പ്രവര്‍ത്തിച്ചവരും, അകലെ നിന്ന് വീക്ഷിച്ചവരുമായവരുടെ ഓര്‍മ്മകളും, പ്രതികരണങ്ങളും, സമര്‍പ്പണവും അടങ്ങുന്ന വ്യക്തി വൈഭവത്തിന്റെ അനുഭവ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഒന്നാം ഭാഗം. സഭാഐക്യ തീര്‍ത്ഥയാത്രയുടെ രൂപാന്തരീകരണത്തിലൂടെ സാധ്യമാകുന്ന ദൈവരാജ്യ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തെക്കുറിച്ച് ആഴമായി പഠനം നടത്തുന്ന ദൈവ ശാസ്ത്രജ്ഞന്‍മാരുടെയും, സഭാഐക്യപ്രസ്ഥാനങ്ങളിലെ അഗ്രഗണ്യരായ നേതാക്കളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നതാണ് രണ്ടാം ഭാഗം.

ഭദ്രാസന സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയും, ചിന്തകനും, വാഗ്മിയും ആയ റവ.മനോജ് ഇടിക്കുള, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസറും, റീനല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റഷന്‍ ഇമ്മ്യൂണോളജി റീസേര്‍ച്ച് സെന്ററിന്റെ ഡയറക്ടറും, അനേക മെഡിക്കല്‍ സയന്റിഫിക് ജേര്‍ണലുകളുടെ രചയിതാവും ആയ ഡോ.സാക് വര്‍ഗീസ്, ടെക്‌സാസിലെ പ്രമുഖ അറ്റേര്‍ണിയായ ലാല്‍ വര്‍ഗീസ് എന്നിവരാണ് പുസ്തകത്തിന്റെ എഡിറ്റേര്‍സ് ആയി പ്രവര്‍ത്തിച്ചത്.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code