Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

2019ല്‍ ക്രൈസ്തവ പീഡനം വര്‍ദ്ധിക്കുമെന്ന് ബ്രിട്ടീഷ് സംഘടന

Picture

ലണ്ടന്‍: 2019ല്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം വര്‍ദ്ധിക്കുമെന്ന് യുകെ ആസ്ഥാനമായ സംഘടനയുടെ മുന്നറിയിപ്പ്. റിലീസ് ഇന്‍റര്‍നാഷ്ണല്‍ എന്ന സംഘടനയും, സഹ സംഘടനയായ വോയസ് ഓഫ് ദി മാര്‍ട്ടിയേസുമാണ് ഈവര്‍ഷം െ്രെകസ്തവര്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ വിശ്വാസത്തെപ്രതി െ്രെകസ്തവരെ പീഡിപ്പിക്കുന്നതില്‍ ദിനംപ്രതി എണ്ണം കൂടുകയാണ്.

ഈ രാജ്യങ്ങള്‍ വര്‍ഷങ്ങളായി പട്ടികയില്‍ ഉണ്ടായിരുന്നുവെങ്കിലും തീര്‍ത്തും അപകടകരമായ വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് റിലീസ് ഇന്റര്‍നാഷണല്‍ സംഘടനയുടെ വക്താവ് ആന്‍ഡ്രൂ ബോയിഡ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ചൈനയില്‍ കമ്മ്യൂണിസവും, ഇന്ത്യയില്‍ തീവ്ര ഹൈന്ദവ സംഘടനകളുടെ സാന്നിധ്യവും, നൈജീരിയയില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ അക്രമണങ്ങളുമാണ് െ്രെകസ്തവ പീഡനം ഈ വര്‍ഷം വര്‍ദ്ധിക്കും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാന്‍, എരിത്രിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ െ്രെകസ്തവര്‍ ആശങ്കപ്പെടേണ്ട മറ്റു രാജ്യങ്ങളാണെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിപദം ഏറ്റെടുത്തതു മുതലാണ് ഭാരതത്തിലെ ന്യൂനപക്ഷ െ്രെകസ്തവ വിഭാഗം കൂടുതലായി ആക്രമണങ്ങളെ നേരിടേണ്ടി വന്നതെന്ന് സംഘടന പറയുന്നു. പീഡിത െ്രെകസ്തവ സമൂഹത്തിനായി അവരുടെ ഭാഷയില്‍ അച്ചടിച്ച ബൈബിള്‍ ഉള്‍പ്പെടെ വലിയ സഹായങ്ങള്‍ ചെയ്യുന്ന റിലീസ് ഇന്റര്‍നാഷ്ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ ശ്രദ്ധയോടെയാണ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code