Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് -പുതുവത്സരാഘോഷം ജനുവരി 11 വെള്ളിയാഴ്ച

Picture

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ആജീവനാന്ത അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ ജനുവരി 11 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മുതല്‍ കോങ്കേഴ്‌സിലുള്ള സാഫ്രണ്‍ റസ്‌റ്റോറന്റില്‍ (Saffron Indian Cuisine, 97 NY-303, Congers, NY 10920) വെച്ച് ക്രിസ്തുമസും പുതുവര്‍ഷവും സംയുക്തമായി ആഘോഷിക്കുന്നു.

ഈ ആഘോഷങ്ങളിലേക്ക് അസ്സോസിയേഷന്റെ എല്ലാ അഭ്യുദയകാംക്ഷികളെയും സാദരം സ്വാഗതം ചെയ്യുന്നു. സംഘടനയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുവാനുള്ള ഒരു ആലോചനായോഗം കൂടിയാവും ഇത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കോഓര്‍ഡിനേറ്റര്‍മാരായ മത്തായി പി. ദാസ് (845) 4051692, ജിജി ടോം (845) 282 2500, മത്തായി ചാക്കോ (914) 715 8337, ജയപ്രകാശ് നായര്‍ (845) 507 2621 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code