Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന് (അമ്മ) പുതിയ നേതൃത്വം

Picture

അറ്റ്‌ലാന്റാ: കഴിഞ്ഞ ഏഴു (07) വര്‍ഷമായി അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിന്റെ കലാ, സാമൂഹിക, സാംസ്കാരിക, രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായ അമ്മയുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു. റെജി ചെറിയാന്‍ പ്രസിഡന്റ്, റോഷെല്‍ മെറാന്‍ഡെസ് ജനറല്‍ സെക്രട്ടറി, ജയിംസ് കല്ലറക്കാണി ട്രെഷറര്‍, ഷാനു പ്രകാശ്, സാബു മണ്ണാറക്കുളം, ലൂക്കോസ് തര്യന്‍, ജിത്തു വിനോയി, എലിസബെത്ത് തോമസ്, മോളി മുര്‍ത്താസ്സ, അംബിളി സജിമോന്‍, ശ്രുതി ശ്രീജിത്ത്, ആനി ആനുവേലില്‍, അലീന ജോര്‍ജ് എന്നിവരടങ്ങുന്നതാണ് പുതിയ കമ്മറ്റി. ഫോമാ നാഷണല്‍ കമ്മറ്റി അംഗം ശ്രീ ഡൊമിനിക്ക് ചാക്കോനാല്‍ ആണ് കമ്മറ്റിയുടെ രക്ഷാധികാരി.

2018 - 2019 കമ്മറ്റിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം കഴിഞ്ഞ കേരള പിറവി ദിനത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും, സുപ്രസിദ്ധ നടനുമായ ശ്രീ നെപ്പോളിയന്‍ നിര്‍വ്വഹിക്കുകയുണ്ടായി. പുതിയ തലമുറയുടെ കലാപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നതൊടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനസമാഹരണത്തിനായി കൂടുതല്‍ പ്രോഗ്രാമുകള്‍ തുടങ്ങുവാനും കമ്മറ്റിയില്‍ തീരുമാനമായി. അറ്റ്‌ലാന്റയിലെ മലയാളി സമൂഹത്തിലെ, ഒരു കൂട്ടം കര്‍മ്മോത്സുകരായ യുവജനങ്ങളുടെയൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കഴിയുന്നത് ഒരു വലിയ ഭാഗ്യമായി കാണുന്നുവെന്ന് പ്രസിഡന്റ് റജി ചെറിയാന്‍ സദസ്സിനോടായി പറഞ്ഞു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code