Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തിരുന്നാള്‍ ആഘോഷം   - ജിനേഷ് തമ്പി

Picture

ന്യൂ ജേഴ്‌സി : മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ വിശുദ്ധ സ്‌തെപ്പാനോസ് സഹദായുടെ തിരുനാള്‍ ആഘോഷ ചടങ്ങുകള്‍ ജനുവരി 11,12 (വെള്ളി /ശനി )തീയതികളില്‍ ക്രമീകരിച്ചിരിക്കുന്നു

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലിത്ത അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ നടക്കുന്ന തിരുന്നാള്‍ ആഘോഷ ചടങ്ങുകളില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ് ,സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ:ഫാ.ഷിബു ഡാനിയല്‍ , സെന്റ് ഗ്രീഗോറിയോസ് ക്ലിഫ്ടണ്‍ പള്ളി വികാരി റവ:ഫാ.ഷിനോജ് തോമസ് എന്നിവര്‍ സഹകാര്‍മീകത്വം വഹിക്കും

തിരുന്നാള്‍ ആഘോഷ ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 11 , വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് സന്ധ്യാ നമസ്കാരവും അതിനെ തുടര്‍ന്ന് ഏഴു മണിക്ക് ദേവാലയത്തിലെ ഗായക സംഘം അവതരിപ്പിക്കുന്ന ഭക്തിഭക്തിസാന്ദ്രമായ ഗാനാലാപനവും
ഉണ്ടായിരിക്കും . പെരുന്നാളിനോട് അനുബന്ധിച്ചു Rev . Dn . ഷോണ്‍ തോമസ് നയിക്കുന്ന പ്രഭാഷണം വൈകുന്നേരം 7:30 നാണു ക്രമീകരിച്ചിരിക്കുന്നത്. 8 :30 നു പ്രദക്ഷിണവും അതിനെ തുടര്‍ന്ന് ഒന്‍പതു മണിക്ക് ആശീര്‍വാദ ചടങ്ങുകളും , വിശ്വാസികള്‍ക്കായി ലഘു ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്

ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും , 10 മണിക്ക് അഭിവന്യ സക്കറിയ മാര്‍ നിക്കോളാവോസ് തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ വിശുദ്ധ കുര്‍ബാനയും . 12 മണിക്ക് പ്രഭാഷണവും അതിനെ തുടര്‍ന്ന് ആശീര്‍വാദ ചടങ്ങും , തിരുന്നാള്‍ ആഘോഷങ്ങളില്‍ സംബന്ധിക്കുന്ന എല്ലാ വിശ്വാസികള്‍ക്കുമായി ഉച്ചഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്

സെന്റ് സ്റ്റീഫന്‍സ് ദേവാലയ വികാരി റവ:ഫാ. ബാബു .കെ.മാത്യു സമീപ ഇടവകളിലേതു ഉള്‍പ്പെടെ എല്ലാ വിശ്വാസി സമൂഹത്തിനോടും തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിനിര്‍ഭരം പങ്കെടുക്കുവാനും ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിക്കുവാനും ആവശ്യപ്പെട്ടു

ശ്രീ കെ ജി തോമസ് തിരുന്നാള്‍ ആഘോഷ പരിപാടികളുടെ കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം വഹിക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ:ഫാ. ബാബു .കെ.മാത്യു (201 562 6112), സെക്രട്ടറി : ജെറീഷ് വര്‍ഗീസ് (201 621 1003 ), ട്രെഷറര്‍ : ജോസ് തോമസ് (201 983 9025 ), പെരുന്നാള്‍ കോ ഓര്‍ഡിനെറ്റര്‍: ശ്രീ കെ ജി തോമസ് (201 981 6120 )

വാര്‍ത്ത അയച്ചത് : ജിനേഷ് തമ്പി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code