Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യു.എസിനെ കൈവിട്ട തൊഴിലന്വേഷകര്‍ കനഡയിലേക്കും ബ്രിട്ടനിലേക്കും

Picture

ലണ്ടന്‍: ട്രംപിന്‍െറ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കര്‍ക്കശമാകുന്നത് തൊഴിലന്വേഷകരെ യു.എസില്‍നിന്ന് അകറ്റുന്നു. വിദേശികളെ സ്വീകരിക്കുന്നതില്‍ ഉദാര നിലപാട് തുടരുന്ന കാനഡ, ബ്രിട്ടന്‍ രാജ്യങ്ങളോടാണിപ്പോള്‍ പ്രിയം കൂടുതലെന്ന് വിദേശ തൊഴില്‍ അവസരങ്ങള്‍ക്കായുള്ള വെബ്‌സൈറ്റായ ‘ഇന്‍ഡീഡ്’ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരുള്‍പെടെ അമേരിക്കയിലേക്ക് തൊഴില്‍തേടി പോകുന്നത് കുറയുന്നതായാണ് കണ്ടെത്തല്‍.

വൈകാതെ ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ വിദേശ തൊഴില്‍ ശക്തിക്ക് കൂടുതല്‍ പ്രാധാന്യം ബ്രിട്ടനില്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് കാനഡക്കു പുറമെ ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.

സാങ്കേതികത, ഗവേഷണം, സാമ്പത്തികം തുടങ്ങി ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന തൊഴിലുകള്‍ക്കായി കുടിയേറുന്നവരെയാണ് റിപ്പോര്‍ട്ടില്‍ പരിഗണിച്ചത്. 2017 മധ്യത്തോടെ തുടക്കമായ പുതിയ പ്രവണത അതേ വര്‍ഷം അവസാനത്തോടെ കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്.

ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിച്ചിരുന്ന എച്ച്1ബി വിസക്ക് അടുത്തിടെ യു.എസില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍വന്നിരുന്നു.
നിരവധി ഇന്ത്യക്കാര്‍ക്ക് ഇതുവഴി അവസരങ്ങള്‍ നഷ്ടമായെന്നു മാത്രമല്ല, പുതിയ തൊഴിലുകള്‍ ഇല്ലാതാകുകയും ചെയ്തു. ഇതിനു പിന്നാലെ, കാനഡയിലേക്ക് കുടിയേറുന്നവരുടെ എണ്ണം ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code