Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും പാസാക്കി

Picture

 

ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച ബില്‍ രാജ്യസഭയും പാസാക്കി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബില്‍.

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് (എം) ഉം ബില്ലിനെ അനുകൂലിച്ചപ്പോള്‍ മുസ്‌ലിം ലീഗ് എതിര്‍ത്തു. സ്വകാര്യ മേഖലയിലും സംവരണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കോണ്‍ഗ്രസാണ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുന്നയിച്ചത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code