Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുഎഇയില്‍ സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കും: ഷെയ്ഖ് മുഹമ്മദ്

Picture

ദുബായ് : യുഎഇയില്‍ കഴിഞ്ഞവര്‍ഷം സ്വദേശിവല്‍ക്കരണം ഇരുന്നൂറു ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം അത് ഇരട്ടിയാക്കുമെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്. 2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. യുഎഇയിലെ തൊഴില്‍മേഖലയിലെ സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷം 200 ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം! ഇരട്ടിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ 1999 നവംബറിലാണ് ദ് നാഷണല്‍ ഹൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് അതോറിറ്റി(തന്മിയ) രൂപീകരിച്ചത്. സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ ജോലിക്കു പോകുന്നതിന് തയാറാകാതിരുന്ന സാഹചര്യത്തിലുമായിരുന്നു ഇതിന്റെ രൂപീകരണം. കൂടുതല്‍ ജോലി സമയം, കുറഞ്ഞ കൂലി,പരിശീലനത്തിനുള്ള സംവിധാനങ്ങളുടെ കുറവ്, തൊഴില്‍ സ്ഥലത്തെ ഒറ്റപ്പെടല്‍ എന്നീ കാരണങ്ങളാണ് സ്വദേശികളുടെ തൊഴില്‍ വിമുഖതയ്ക്കു കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മികച്ച തൊഴില്‍ പരിശീലന സ്ഥാനപനങ്ങളുമായി കരാറുണ്ടാക്കി പരിശീലനം നല്‍കിയിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code