Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങള്‍ ജനുവരി 19ന്

Picture

ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ്‌ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 19-നു ശനിയാഴ്ച്ച വൈകിട്ട് 6:30 ന് ക്യുന്‍സിലെ രാജധാനി റെസ്‌റ്റോറന്റ്ഓഡിറ്റോറിയത്തില്‍ (20612 ഒശഹഹശെറല അ്‌ല., ഝൗലലി െഢശഹഹമഴല, ചഥ 11427) വച്ച്‌നടത്തുന്നു.

അന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്നുള്ള ആഘോഷപരിപാടികളിലും വിവിധ സാമൂഹ്യസാംസ്കാരികനേതാക്കള്‍ പങ്കെടുക്കും. സമ്മേളനത്തില്‍ സമാജത്തിന്റെ ഔദ്യോഗിക പ്രസിദ്ധികരണമായ "കേരളസന്ദേശം" സുവനീറിന്റെ പ്രകാശനംനടത്തും.

പൊതുസമ്മേളനത്തിനുശേഷം, ഫാം ജാംമ്യൂസിക്കല്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന വാദ്യമേളങ്ങളോടുകൂടിയ ഗാനമേളയും, ജീവധാര ഡാന്‍സ് സ്കൂള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും, മറ്റുയുവ പ്രതിഭകള്‍കാഴ്ചവെയ്ക്കുന്ന ബഹുവിധപരിപാടികളും, ഡിന്നറും കൊണ്ട് ഈ ഫാമിലി നൈറ്റ് മികവുറ്റതായിരിക്കും.

കൂടുതല്‍ വിവരത്തിന്: വര്‍ഗീസ് പോത്താനിക്കാട് (പ്രസിഡന്റ്) (917) 4882590, ജോജോ തോമസ് (വൈസ്പ്രസിഡന്റ്) (516)4559739, വിന്‍സെന്റ ്‌സിറിയക് (സെക്രട്ടറി)(516) 5088297 വറുഗീസ് ജോസഫ് (ജോ. സെക്രട്ടറി) (516) 3023563, വിനോദ് കെയാര്‍കെ (ട്രഷറര്‍) (516) 6335208



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code