Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വാവര്‍ പള്ളിയില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് പള്ളി കമ്മിറ്റി

Picture

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവര്‍ പള്ളിയില്‍ സ്ത്രീകള്‍ സന്ദര്‍ശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി. എരുമേലി പള്ളിയില്‍ ദര്‍ശനം നടത്തുകയും പള്ളിയെ വലംവച്ച് നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ച തിരിച്ചുപോവുകയാണ് പതിവ്. അതിനുള്ള എല്ലാ സൗകര്യവും ഈ വര്‍ഷവും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് അടക്കം ഇതില്‍ ഒരു തടസ്സവുമില്ല. പ്രായപരിധിയും നിശ്ചയിട്ടില്ല. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പള്ളിയ്ക്കുള്ളില്‍ പ്രവേശിക്കേണ്ട ഒരാവശ്യവും ഇതുവരെ വന്നിട്ടുമില്ല. ഒരു തീര്‍ഥാടകനും ആവശ്യപ്പെട്ടിട്ടുമില്ലെന്ന് മഹല്ല് കമ്മിറ്റി പ്രസിഡന്റ് അഡ്വ.പി.എച്ച് ഷാജഹാന്‍ പ്രതികരിച്ചു.

ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ നടക്കുന്ന പ്രചാരണങ്ങളില്‍ വ്യക്തത വരുത്തി കൊണ്ടാണ് മഹല്ല് കമ്മിറ്റി നിലപാട് വ്യക്തമാക്കി. എരുമേലി പള്ളിയില്‍ കയറാന്‍ എത്തിയ പാലക്കാട് ഹിന്ദു മക്കള്‍ കക്ഷിയുടെ മൂന്നു സ്ത്രീകള്‍ അടക്കം ആറു പേരെ പോലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് വാവര്‍ പള്ളിയില്‍ സ്ത്രീ പ്രവേശനമില്ലെന്ന രീതിയില്‍ പ്രചാരണം വന്നത്.

യുവതി പ്രവേശന വിധി വരുന്നതിനു മുന്‍പോ ശേഷമോ വാവര്‍ പള്ളിയില്‍ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പള്ളി അധികൃതര്‍ അറിയിച്ചു. എരുമേലി കൊച്ചന്പലത്തില്‍ നിന്ന് പേട്ടതുള്ളി ഭക്തര്‍ വാവര്‍ പള്ളിയില്‍ എത്തി നേര്‍ച്ച സമര്‍പ്പിച്ച് പന്പയിലേക്ക് പോവുകയാണ് പതിവ്‌



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code