Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ വില്ലേജിന് മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ പതിനാറായിരം ഡോളര്‍ നല്‍കും   - പന്തളം ബിജു തോമസ്.

Picture

ഫ്‌ലോറിഡ: നമ്മുടെ നാട്ടിലുള്ള സഹോദരങ്ങളുടെ സമ്പാദ്യവും കിടപ്പാടവും എല്ലാം മഹാപ്രളയത്തിന്‍റെ കുത്തൊഴുക്കെടുത്തുകൊണ്ട് പോയപ്പോള്‍, അമേരിക്കന്‍ മലയാളികളായ നമ്മള്‍ക്ക് നിറകണ്ണുകളോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഒരു ആയുസ്സിന്‍റെ സമ്പാദ്യമെല്ലാം, കണ്മുന്നിലൂടെ തിരിച്ചുപിടികാനാവാതെ ഒഴിപോകുന്നത് കണ്ടു നില്‍ക്കേണ്ടി വന്നവരുടെ മനോവേദന വളരെ വലുതാണ്. അവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ദൗത്യത്തില്‍ ഫോമയുടെ വില്ലേജ് പദ്ധതിയിലൂടെ ഫ്‌ലോറിഡ സംസ്ഥാനത്തെ ഫോര്‍ട്ട് മെയേര്‍സ് മലയാളികളും പങ്കാളികളാവുകയാണ്.

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ www.MASWF.org , രാഗ എന്നീ സംഘടനകള്‍ ചേര്‍ന്നു കേരള പുനര്‍നിര്‍മ്മാണത്തിനായി “കേരളത്തിന് ഒരു കൈത്താങ്ങ്” എന്ന പരിപാടിയിലൂടെ സമാഹരിച്ച പതിനാറായിരം ഡോളര്‍ ഫോമയുടെ വില്ലേജ് നിര്‍മാണ പദ്ധതി ഫണ്ടിലേക്ക് നല്‍കും.

ധനസമാഹാരണ പരിപാടികള്‍ക്ക് മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ലോറിഡ പ്രസിഡന്റ് നീനു വിഷ്ണു പ്രതാപ്, സെക്രട്ടറി കിരണ്‍ മേനോന്‍, വൈസ് പ്രസിഡന്റ് രാഹുല്‍ ജോണ്‍, ജോയിന്റ് സെക്രട്ടറി മായ ഗോപി, ട്രെഷറര്‍ ബിന്ദു അശോക് എന്നിവരും, രാഗയില്‍ നിന്നു ഡോ: ലക്ഷ്മി കൃഷ്ണന്‍, ഡോ: രത്‌ന ഭൂഷണ്‍, ഹര്‍ഷദ് ഭട്ട് എന്നിവരും ഒത്തൊരുമിച്ച് നേതൃത്വം നല്‍കി.

ഈ ഉദ്യമത്തില്‍ ഫോമ സണ്‍ഷൈന്‍ (ഫ്‌ളോറിഡ) റീജിയണല്‍ പി.ആര്‍.ഒ അശോക് പിള്ളയുടെ സഹായസഹകരണങ്ങള്‍ അഭിനന്ദനീയമാണ്. ഫോമ സണ്‍ഷൈന്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ ഈ ഫണ്ട് സമാഹരണ യജ്ഞത്തില്‍ സഹകരിച്ചു സഹായിച്ചു വിജയിപ്പിച്ച എല്ലാവര്‍ക്കും ഫോമായുടെ പേരില്‍ കൃതജ്ഞത അറിയിച്ചു.

ഡിസംബര്‍ പതിനഞ്ചാം തീയതി ശനിയാഴ്ച്ച നടക്കുന്ന അസോസിയേഷന്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ പരിപാടിയില്‍ ഫോമയുടെ പേരിലുള്ള പതിനാറായിരം ഡോളറിന്റെ ചെക്ക് സണ്‍ഷൈന്‍ റീജണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിലിനു കൈമാറും.

മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ലോറിഡയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റിയോടും രാഗയോടും ഫോമായുടെ പേരിലുള്ള നന്ദി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code