Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാഗ് പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 15നു ശനിയാഴ്ച

Picture

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് നടത്തപ്പെടുന്നു.

ഡിസംബര്‍ 15നു ശനിയാഴ്ച രാവിലെ 9 മുതല്‍ ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോടു ചേര്‍ന്നുള്ള വിശാലവും ആധുനിക സൗകര്യങ്ങളുമുള്ള 'ട്രിനിറ്റി സെന്റര്‍' ല്‍ (5810, Almeda Genoa Rd. Houston - TX 77048) വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണിലെ 6 പ്രമുഖ വോളീബോള്‍ ടീമുകളാണ് ആദ്യ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. വിജയികള്‍ക്കു എവര്‍ റോളിങ്ങ് ട്രോഫികളും വ്യക്തിഗത ട്രോഫികളും ക്യാഷ് അവാര്‍ഡുകളും നല്‍കുന്നതാണ്.

ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും ടൂര്ണമെന്റിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോഷ്വ ജോര്‍ജ് (പ്രസിഡന്റ്) 281 773 7988, ബാബു മുല്ലശ്ശേരില്‍ (സെക്രട്ടറി) 281 450 1410, എബ്രഹാം തോമസ് (ട്രഷറര്‍) 832 922 8187, റജി ജോണ്‍ ( സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) 832 723 7995

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code