Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പ്രസ്റ്റന്‍ കത്തീഡ്രലില്‍ സ്വീകരണം നല്‍കി

Picture

പ്രെസ്റ്റന്‍ . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അജപാലന സന്ദര്‍ശനം നടത്തുന്ന സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലാബാര്‍ രൂപതയുടെ ആസ്ഥാനമായ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ സന്ദര്‍ശിച്ചു വിശുദ്ധ ബാലീ അര്‍പ്പിച്ചു , രാവിലെ പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പിതാവിനെയും , ലാന്‍കാസ്റ്റര്‍ രൂപതാ മെത്രാന്‍ മാര്‍ പോള്‍ സ്വാര്‍ബൈക്കിനെയും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ,കത്തിഡ്രല്‍ വികാരി റെവ , ഡോ . മാത്യു ചൂരപൊയ്കയില്‍ ,ചാന്‍സിലര്‍ റെവ . ഡോ .മാത്യു പിണക്കാട്ട് ,
സെമിനാരി റെക്ടര്‍ റെവ . ഡോ . ബാബു പുത്തന്‍പുരക്കല്‍ , ഫാ. ഫാന്‍സ്വാ പത്തില്‍ ,കൈക്കാരന്‍മാര്‍ , പള്ളി കമ്മറ്റിയങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കാനോനിക സ്വീകരണം നല്‍കി ,, തുടര്‍ന്ന് കത്തീഡ്രലില്‍ എത്തിയ മേജര്‍ ആര്‍ച് ബിഷപ്പ് , മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , മാര്‍ പോള്‍ സ്വര്‍ബെക്ക് എന്നിവരോടൊപ്പം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു .കര്‍ത്താവിന്റെ സുവിശേഷം സഭയുടെ പ്രബോധനങ്ങള്‍ക്കനുസരിച്ചു ജീവികണ്ടവരാണ് ഓരോ വിശ്വാസിയും എന്നും ,രക്ഷയുടെ മാര്‍ഗത്തിലേക്കു , ക്രിസ്തുമാര്‍ഗ്ഗത്തിലേക്കു മറ്റുള്ളവരെക്കൂടി നയിക്കേണ്ട ഉത്തരവാദിത്വം ഓരോരോരുത്തര്‍ക്കും ഉണ്ടെന്നും അദ്ദേഹം വിശുദ്ധ കുര്‍ബാന മദ്ധ്യേ ഉള്ള സന്ദേശത്തില്‍ പറഞ്ഞു.

ക്രിസ്മസിനായി ഒരുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഒരു കാര്യം ആരും വിസ്മരിക്കരുത് . ക്രിസ്ത്മസ് ഒരു സാമൂഹ്യ ആഘോഷമായിട്ടാണ് പലരും ഇപ്പോള്‍ ആഘോഷിക്കുന്നത് , അതില്‍ മാറ്റം വരുത്തണം , ക്രിസ്തുമസിന്റെ അധ്യാ ത്മിക അര്‍ഥം അഥവാ രക്ഷ യുടെ സന്ദേശം നാം മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കണം , ക്രിസ്മസ് എന്നാല്‍ സാന്താക്‌ളോസിന്റെ ജന്മദിനം അല്ല എം, ലോകരക്ഷകനായ മിശിഹാ പിറന്നുവീണ പുണ്യ സുദിനം ആണ് , കുടുംബത്തിലും , സഭയിലും സത്യവും , നന്മയും കരുണയും , , ദീനാനുകമ്പയും ഒക്കെ കൈമുതലാക്കി ജീവിക്കാം എന്ന പ്രതിജ്ഞ ഓരോ വിശ്വാസിയുടെയും ഹൃദയങ്ങളിലേക്ക് കൊണ്ടുവരുവാന്‍ ഈ കാലയളവില്‍ കൂടുതലായി ശ്രദ്ധിക്കണം അദ്ദേഹം കൂട്ടിച്ചേര്‍ത്തു . സീറോ മലബാര്‍ സഭാ അംഗങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസ തീക്ഷ്ണതയും , കുടുംബങ്ങള്‍ ഒന്നിച്ചു നടത്തുന്ന ഞായറാഴ്ച ആചാരണവും , ബ്രിട്ടനിലെ തദ്ദേശീയരായ ആളുകള്‍ക്കു ഏറെ പ്രചോദനവും മാതൃകയുമാണെന്ന് ലന്‍കാസ്റ്റര്‍ രൂപത അധ്യക്ഷന്‍ മാര്‍ പോള്‍ സ്വാര്‍ ബെക്ക് പറഞ്ഞു.

കത്തീഡ്രല്‍ സീറോ മലബാര്‍ യൂത്ത് മൂവേമെന്റിന്റെ ഔദ്യോഗിക ഉത്ഘാടനവും മേജര്‍ ആര്‍ച് ബിഷപ് നിര്‍വഹിച്ചു .കുട്ടികളുമായി സംവദിക്കുവാനും അദ്ദേഹം സമയം ചിലവിട്ടു .

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code