Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ക്രൈസ്തവ സഭകള്‍ മാനവികതയുടെ സന്ദേശവാഹകര്‍: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത   - പോള്‍ ജോര്‍ജ് പൂവത്തേരില്‍

Picture

ദുബായ്: ക്രൈസ്തവ സഭകള്‍ മാനവികതയുടെ സന്ദേശ വാഹകരാകണമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി.) പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി.) ദുബായ് യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് യുണിറ്റ് പ്രസിഡന്റ് ഫാ. എബിന്‍ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെ.സി.സി യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, ദുബായ് മാര്‍ത്തോമ്മാ പാരിഷ് വികാരി റവ. സിജു സി. ഫിലിപ്പ്, ജബല്‍ അലി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് ഇടവക വികാരി ഫാ. ജേക്കബ് ജോര്‍ജ്, സി.എസ്.ഐ ദക്ഷിണ കേരള ഇടവക ദുബായ് പാരിഷ് വികാരി റവ. റോയ് ദാസ്, കെ.സി.സി. ഗള്‍ഫ് സോണ്‍ സെക്രട്ടറി ബാബു കുര്യന്‍ പുളിയേരില്‍, ട്രഷറര്‍ മോനി ചാക്കോ, കെ.സി.സി ദുബായ് യുണിറ്റ് സെക്രട്ടറി അലക്‌സ് ജോണ്‍, ട്രഷറര്‍ ചാക്കോ ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ ദുബായ് യൂണിറ്റിന്റെ പുതുതായി നിയമിതനായ പ്രസിഡന്റ് ഫാ. പി.പി. മത്തായിക്ക് ചുമതലകള്‍ കൈമാറി. വിവിധ ഇടവകകളിലെ ഗായക സംഘങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.

ഡീക്കന്‍ ജോണ്‍ കാട്ടില്‍ പറമ്പില്‍, ഡി.ആര്‍. ഷാജി, ജിജി ജേക്കബ്, പി. എസ്. തോമസ് സുജാ ഷാജി, ഓമന തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code