പാലാ: മുഞ്ഞനാട്ട് പരേതനായ വര്‍ക്കി ജോസഫിന്റെ മകള്‍ മേരിക്കുട്ടി ടീച്ചര്‍ (73,റിട്ട.ടീച്ചര്‍) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച പത്തിന് സഹോദരന് മുഞ്ഞനാട്ട് മത്തച്ചന്റെ കരൂരിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം കരൂര്‍ തിരുഹൃദയദേവാലയത്തില്‍ . അമ്മ:പരേതയായ അന്നമ്മ(മാമ്മി) കരൂര്‍ മഞ്ഞക്കടന്പില് കുടുംബാംഗം.
മറ്റു സഹോദരങ്ങള്‍. ഔസേപ്പച്ചന് (പെരുമ്പടവ്), ആന്‍സി പാലാട്ടി(സ്വിറ്റ്സര്‍ലന്‍ഡ്), പരേതരായ വക്കച്ചന്(കോഴിക്കോട്), കുര്യാച്ചന്(തളിപ്പറന്പ്). ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന് മുന്‍ അംഗം സിസ്റ്റര്‍ ജെസി കുര്യന്(സെന്റ് ആന്‍സ് കോണ്‍വന്റ്,ഡല്‍ഹി) സഹോദരപുത്രിയാണ്. മൃതദേഹം ഇന്ന് വൈകുന്നേരം ആറിന് കരൂരിലെ ഭവനത്തിലെത്തിക്കും.
Comments