Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോ ജോണ്‍ ജി അറപ്പുര (99)ഹാമില്‍ട്ടണില്‍ നിര്യാതനായി

Picture


ടൊറോന്റോ : കാനഡയിലെ മക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസ്സറായിരുന്ന ഡോ. ജോണ്‍ ജി അറപ്പുര (99 ) നവംബര്‍ 30 ന് ഹാമില്‍ട്ടണില്‍ നിര്യാതനായി. സംസ്കാരം ഡിസംബര്‍ 2 ന് നടന്നു. അദ്ദേഹം പരേതനായ അടൂര്‍ അറപ്പുരയില്‍ ഗീവര്‍ഗീസ് കത്തനാരുടെ മകനാണ് .

സഹധര്‍മ്മിണി പരേതയായ പ്രോത്തിമ അറപ്പുര. മകന്‍ ഡോ. ദോനു ഇന്‍ഡിയാനയിലെ പേര്‍ഡ്യു യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. മേപ്രാല്‍ പൂതിയോട്ടു കുടുംബാംഗമായ മോനയാണ് മരുമകള്‍.
ലോകമെമ്പാടും അറിയപ്പെടുന്ന ഫിലോസഫറും എഴുത്തുകാരനുമായിരുന്നു പരേതന്‍. ഇന്ത്യയിലും നോര്‍ത്ത് അമേരിക്കയുമായി നിരവധി യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അദ്ദേഹം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

വാര്‍ത്ത: സുജിത് പാഴൂര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code