Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്ര ഥ മ രാ ത്രി (ചേറുശ്ശേരി അനിയൻ വാരിയർ)

Picture

അച്ഛനു, മമ്മയും ചൊല്ലിയപ്പോൾ 
ദൂരെയിടത്തൊരു പെണ്ണുകണ്ടു .
കൂട്ടിനുവന്നവർ ' യെസ്സ ' ടിച്ചു 
' കോളേജുബ്യൂട്ടി ' ! ഇവൻറെ ഭാഗ്യം !!

' കോളേജുബ്യൂട്ടി ' ക്കിതെന്തുപറ്റി !
പക്വതയൊട്ടുമേ കാണുന്നില്ല 
കാണുവാൻവന്ന ഈ ചെക്കനോടും 
കൂട്ടുകാരോടും കുഴഞ്ഞുമിണ്ടി .

അച്ഛനോടീവക കാര്യമൊന്നും 
ഞങ്ങളിലാരുമേ മിണ്ടിയില്ല 
അച്ഛനു, മമ്മയും ചെന്നുകണ്ടു ;
കല്യാണമങ്ങു നടത്തിവേഗം !

കല്യാണരാത്രിയിൽ പാലുമായി 
വന്ന നവോഢ കളിപറഞ്ഞു :
എട്ടനോടിന്നു മറയ്ക്കണില്ല ...
ഉണ്ടായിരുന്നൊരു 'കൂട്ടെ' നിക്ക് .

കോളേജുബ്യൂട്ടിയെ കീഴടക്കാൻ 
റോമിയോമാരുടെ ഘോഷയാത്ര !
പാട്ടിലും കൊട്ടിലും കേമനൊരാൾ 
എൻറെ മനസ്സിലെ വിഗ്രഹമായ് .

മാനസപ്പൂങ്കാവനത്തിലല്ല 
കായികമായും അടുത്തുഞങ്ങൾ ...
വീണുകിട്ടിയൊരു 'ഹോളിഡേ' യിൽ 
'ഹോളിഡെ ഇന്നി' ൽ കഴിഞ്ഞുഞങ്ങൾ !

പറയാനെനിക്കു പ്രയാസമുണ്ട് ...
ചെയ്യരുതാത്തതു ചെയ്തു ഞങ്ങൾ .
ഭാഗ്യമെന്നല്ലാതെ എന്തുചൊല്ലാൻ 
ഗർഭിണിയാകാതെ രക്ഷപ്പെട്ടു .

ഇത്രയുംനേരം തരിച്ചിരുന്ന 
കോന്തൻറെ ഗർജ്ജനം വന്നുടനെ :
" ആരുടെ ഭാഗ്യം ? അതെൻറെയല്ല 
നിൻറെയും ഭാഗ്യമിന്നസ്തമിച്ചു".

ഇല്ലാ നമുക്കിനി ബന്ധമില്ല 
നിന്നെ ഇതാ മൊഴിചൊല്ലിടുന്നു 
വക്കീലും അച്ഛനും കൂടിവന്ന് 
പുല്ലുപോൽ നിന്നെ പറഞ്ഞയക്കും

ഏറെ പണിപ്പെട്ടു ഞാനുറങ്ങി
പെട്ടെന്ന് .. ഞെട്ടിയുണർന്നുപോയി 
രാക്ഷസി ഉച്ചത്തിലട്ടഹാസം :
പുഞ്ചിരിയോടെ പറഞ്ഞുപിന്നെ :-

എല്ലാം പെരുംനുണയാണ് , ചേട്ടാ 
ഡ്രാമക്കു 'ഫസ്റ്റ് ' ലഭിച്ച എൻറെ 
അഭിനയചാതുരി മാത്രമാണ് ...
പ്രേമവും കാമവും ഒന്നുമില്ല .
0)
ഇനിയും ചതിക്കുവാൻ നോക്കിടേണ്ട 
നാളെ പ്രഭാതം വിടർന്നിടുമ്പോൾ 
വക്കീലിനൊപ്പം മുതിർന്നവരും 
എല്ലാരും ചേർന്നു നിൻ ഓലകീറും ,

ഈശ്വരാ , ഞാനിനി എന്തുചെയ്യും ?
രണ്ടുപേർക്കുമൊരേ ചിന്തതന്നെ ...
' ഭർത്താവ് ' ക്ഷീണിച്ചുറക്കമായി ;
' ഭാര്യ ' ക്കുറങ്ങാൻ കഴിഞ്ഞതില്ല .

അഭിനയചാരുത കാട്ടുവാനായ് 
കാലങ്ങളൊത്തിരി ബാക്കിനിൽക്കെ 
ആദ്യരാത്രിയിലെ ആദ്യരാഗം 
അലങ്കോലമാകുവാൻ വിട്ടിടേണോ ?

ഇല്ലാ മകളെ, ഈ ജീവിതത്തിൽ 
റീപ്ലെ - റിഹേഴ്സലും ഇല്ലയല്ലോ .
ഹൃദയത്തിനേറ്റ കൊടുംമുറിവ് 
ജന്മത്തുണങ്ങുവാൻ സാദ്ധ്യമാണോ ?
................................................................

കാലത്തുണർന്നു ഞാൻ നോക്കിടുമ്പോൾ 
കാക്കലിരിക്കണു ... ജീവനുണ്ടോ ?
രാത്രിമുഴുവൻ കരഞ്ഞകണ്ണിൽ 
നിദ്രയും ശോകവും കുറ്റബോധോം .

ഇളകുംമനസ്സിനെ ശാന്തമാക്കി 
വാതിൽതുറന്ന് ... പുറത്തിറങ്ങി 
ചുമ്മാ തിരിഞ്ഞൊന്നുനോക്കിടുമ്പോൾ 
ആശാ-നിരാശതൻ കൂടിയാട്ടം .

കാലുകൾ മുന്നോട്ടിഴഞ്ഞു , പക്ഷെ 
ഉൾമനം കൂട്ടിനു ചെന്നതില്ല ...
കുട്ടിത്തംമാറാത്ത കൊച്ചുപെണ്ണ് !
ആണ്മനം കാലിൽ വിലങ്ങുവീഴ്ത്തി .

ദേഹം പറയണു : പോവുക നീ 
ദേഹി പറയണു : നിൽക്കവിടെ .
ദേഹവും ദേഹിയും വേറെയാണോ... 
രണ്ടും പടച്ചവൻ ചൊല്ലിടട്ടെ .

C . S . Sankasseryra Warrier, Anubhuti Cherussery

........F I R S T N I G H T......
.....(C. S. Sankara Warrier).......

I was not keen or interested at all
Father ordered : Go and see that girl.
In obedience I went along with friends : 
Lucky , you got a College Beauty !!

Beauty ! Something not exactly right :
Silly or childish or immature or ... or ... 
She chatted with me and my friends
As if we were her longtime friends.

Parents were not told anything
They too went and saw the girl.
What to say ! They fixeed the date
Got me married in a week's time.

At the peak of anxious impatience
Appears a glass of nectar white
Crooning : ' I'll be frank with you
I'd a love affair in the College '.

A procession of 'Romeos' there was
To get a wink from 'College Beauty'.
One tall , handsome , accomplished
Artist stole my heart, mind and soul .

On an accidental holiday (it turned)
We took a room at the ' Holiday Inn '
One thing led to another and soon
We became one in mind and body !

God was that day on our side 
Or my sheer luck I should say :
I didn't become pregnant ..or ..
This marriage itself may not ...

Whose Luck , You two-timing bitch
Your luck ended , You wily witch
We're through , You .. you Cheat ;
I divorce you this ... this moment.

I somehow managed a disturbed sleep
Only to be awakened by a loud laughter.
Demoness was laughing her heart out :
You Silly , you think all I said is true !

I was demonstrating my acting skill ,
In College I stood first in mono-act . 
Romeos too many ... but no lover ,
No affair , no petting ... no nothing.

Don't try to cheat again, Dirty Woman ...
In real life there's no rehearsal or replay.
Tomorrow my Elders and Advocates
Will settle and seal this once for all.

Somehow survived the ordeal till morn ;
Ejecting I cast a last glance at the sinner.
In those sleep-weary eyes I saw 
Sleep, sorrow and an ocean of guilt .

Hardening my flexible and soft inself
I rushed out ... or so I thought I did .
One more look, I saw in her moist eyes 
Hope and despair play hide 'n seek.

Legs urged forward , mind backwards
Tug of war between body and mind .
Mind put irons on the confused legs ! 
Try any much , they refused to move.

Sin to be punished , not childishness ...
Repentance is enough compensation .
" God was looking from the Skies
And all was right with the world ".

( Innocence and immaturity : a deadly combination )

C . S . Sankara Warrier , Anubhuti CherusseryComments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code