വത്തിക്കാന്‍ സിറ്റി: വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വിശുദ്ധ പദവിയുടെയും വിശുദ്ധ പാദ്രെ പിയോയുടെ അന്‍പതാം മരണവാര്ഷികത്തിന്റെയും അനുസ്മരണമായി വത്തിക്കാന്‍ നാണയവും തപാല്‍ കവറും പുറത്തിറക്കി. അഞ്ച് യൂറോയുടെ നാണയവും സ്റ്റാമ്പ് കവറുമാണ് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ പേരില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
രണ്ടു യൂറോയുടെ നാണയവും കവറുമാണ് വിശുദ്ധ പാദ്രെ പിയോയുടെ പേരിലുള്ളത്. ഫിലാറ്റെലിക് ആന്‍ഡ് ന്യൂമെസ്റ്റിക് ഓഫീസ് ആദ്യഘട്ടത്തില്‍ 1500 നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ 1950 ാം രക്തസാക്ഷിത്വ വാര്ഷികത്തോടും ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്ഷികത്തോടും അനുബന്ധിച്ചും രണ്ട് യൂറോ നാണയങ്ങള്‍ പുറത്തിറക്കിയിരിന്നു.
Comments