Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ശിവദാസന് കേളി യാത്രയയപ്പ് നല്‍കി

Picture

റിയാദ്: ഇരുപത്തിരണ്ടുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ബത്ത ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ശിവദാസന്‍ കുറ്റിവയലിന് കേളി കലാ സാംസ്‌കാരിക വേദി ബത്ത ഏരിയ യാത്രയയപ്പ് നല്‍കി. കോഴിക്കോട് അത്തോളി സ്വദേശിയാണ് ശിവദാസന്‍.

ബത്ത പാരഗന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ അനില്‍ അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി രാമകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. കേളി മുഖ്യ രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം സാദിക്ക്, മുഖ്യ രക്ഷാധികാരി സമിതി അംഗങ്ങളായ ബി.പി രാജീവന്‍, സതീഷ് കുമാര്‍, കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട്, ജോയിന്റ് സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് സുധാകരന്‍ കല്ല്യാശേരി, സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതില്‍, കേന്ദ്രകമ്മിറ്റി അംഗം ടി.ആര്‍ സുബ്രഹ്മണ്യന്‍, ബത്ത ഏരിയ ട്രഷറര്‍ പ്രകാശന്‍, സമദ് ചാത്തോലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഏരിയാ രക്ഷാധികാരി സമിതിയുടെ ഉപഹാരം അനില്‍ അറയ്ക്കലും ഏരിയയുടെ ഉപഹാരം ആക്ടിംഗ് സെക്രട്ടറി രാമകൃഷ്ണനും സമ്മാനിച്ചു. യാത്രയയപ്പിന് ശിവദാസന്‍ നന്ദി പറഞ്ഞു.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code