Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മണ്ഡല മകരവിളക്ക് പുണ്യകാലത്തിന് തുടക്കം കുറിച്ച് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡലപൂജ

Picture

ചിക്കാഗോ: ഭക്തിസാന്ദ്രവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് പൂജകള്‍ക്കായി നടതുറന്നു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മണ്ഡലമകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും, കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും, ശനിദോഷം അകറ്റി സര്‍വ്വശ്വര്യസിദ്ധിക്കുമായി നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് തറവാട് ക്ഷേത്രത്തില്‍ എത്തിയത്.

മഹാഗണപതിക്ക്, മന്ത്രജപത്തോടെ അഭിഷേകം നടത്തി, വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്കി. തുടര്‍ന്ന് ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും നടത്തിയാണ് ഈ വര്‍ഷത്തെ മണ്ഡല പൂജകള്‍ ആരംഭിച്ചത് .

വൈകിട്ട് കൃത്യം ആറുമണിക്ക്, ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, കലിയുഗവരദന്റെ തിരുസനിന്നധാനം, പ്രധാന പുരോഹിതന്‍ ബിജുകൃഷ്ണന്‍ പ്രതേക മന്ത്രജപാര്‍ച്ചനകള്‍ നടത്തിയശേഷം ആണ് മണ്ഡലമകരവിളക്ക് പൂജകള്‍ക്കായി നട തുറന്നത്. തുടന്ന് നടന്ന കലശപൂജയ്ക്ക് ശേഷം അഷ്ടദ്രവ്യകലശാഭിഷേകവും നെയ്യ് അഭിഷേകവും, ഭസ്മാഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും നടത്തി. തുടര്‍ന്ന് അത്താഴപൂജയ്ക്ക് ശേഷം പുഷ്പാലങ്കാരത്താല്‍ വിഭൂഷിതനായ അയ്യപ്പസ്വാമിക്ക് മുന്‍പില്‍ പടിപൂജയും, അതിനെ തുടര്‍ന്ന് അഷ്ടോത്തര അര്‍ച്ചനയും, ദീപാരാധനയും, നമസ്കാരമന്ത്രവും , മന്ത്രപുഷ്പവും, സാമവേദ പാരായണവും, മംഗള ആരതിയും നടത്തിയശേഷം ഹരിവരാസനം പാടി നട അടച്ചു.

ഈ വര്‍ഷത്തെ ഭക്തിസാന്ദ്രമായ മണ്ഡലമഹോത്സവ ഭജനക്ക് നേതൃത്വം നല്‍കിയത് ഗീതാ മണ്ഡലം സ്പിരിച്ച്വല്‍ ചെയര്‍പേഴ്‌സണ്‍ ആനന്ദ് പ്രഭാകറിന്റെയും, സജി പിള്ളയുടെയും രശ്മി മേനോന്റെയും നേതൃത്വത്തില്‍ ഉള്ള ഗീതാമണ്ഡലം ഭജന്‍ ഗ്രൂപ്പാണ്. വിപുലമായ മണ്ഡലസദ്യയോടെ ഈ വര്‍ഷത്തെ മണ്ഡലമഹോത്സവ പൂജകള്‍ക്ക് സമാപനം കുറിച്ചു.

മണ്ഡല മകരവിളക്ക് കാലഘട്ടം ഏതൊരു അയ്യപ്പ ഭക്തനെ സംബന്ധിച്ചിടത്തോളം ആത്മസംതൃപ്തിയുടെ നാളുകള്‍ ആയിരുന്നെങ്കിലും, ഈ വര്‍ഷത്തെ മണ്ഡലകാലം ലോകത്തിലെ എല്ലാ അയ്യപ്പഭക്തനും നല്‍കിയത് ആത്മദുഃഖത്തിന്റെ നാളുകള്‍ ആണ്. ഇന്ന് കേരളത്തില്‍ ഭക്തന് കല്‍തുറുങ്കും, ശബരിമലയെ തകര്‍ക്കുവാന്‍ എത്തുന്ന അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണ് കേരളത്തിലെ ഭീകര ഭരണകൂടം വിധിച്ചിരിക്കുന്നത്. കേരളത്തില്‍ ഹിന്ദു ഒഴികെ മറ്റ് എല്ലാ മതവിഭാഗത്തിനും ഒരു ബുദ്ധിമുട്ടും കൂടാതെ, അവരുടെ ആചാര അനുഷ്ടാനങ്ങള്‍ ആചരിക്കുവാന്‍ എല്ലാവിധ സഹായസഹകരണവും ചെയ്തു കൊടുക്കുമ്പോള്‍, ഇരുമുടിയുമായി മലയ്ക്കുപോയ ഭക്തന്റെ ഇരുമുടികെട്ട് വലിച്ചെറിഞ്ഞും, അയ്യപ്പ ഭക്തരെ ശാരീരികമായി പീഡിപ്പിച്ചും, ശരണഘോഷം മുഴക്കുന്നത് തടഞ്ഞും, ഭക്തര്‍ക്ക് കുടിവെള്ളം നല്‍കാതെയും, ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റുന്നത് എന്തിനാണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ലോകത്തില്‍ എല്ലായിടത്തു നിന്നും വലിച്ചെറിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഭീകര ഭരണത്തിന്റെ അവസാന നാളുകള്‍ കേരളത്തിലും എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഗീതാമണ്ഡലം അദ്ധ്യക്ഷന്‍ ജയചന്ദ്രന്‍ ശക്തമായി പ്രതികരിച്ചു.
നമ്മുടെ സംസ്കൃതിയെ നശിപ്പിച്ച്, അരാജകത്വം നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിക്കുവാനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ടയുടെ ഭാഗമാണ് ഇപ്പോള്‍ ഹിന്ദുവിന് നേര്‍ക്ക് നടക്കുന്ന ഈ ഭീകരത. ഈ ഭീകരതയെ എതിര്‍ത്ത് തോല്‍പ്പിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ധര്‍മ്മത്തിന്റെ ഭാഗമാണ് എന്ന് ഗീതാമണ്ടലം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രജീഷ് അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ മണ്ഡല മഹോത്സവത്തില്‍ പങ്കെടുത്ത എല്ലാ ഭക്ത ജനങ്ങള്‍ക്കും, മണ്ഡല പൂജ സ്‌പോണ്‍സര്‍ ചെയ്ത ജയചന്ദ്രനും കുടുംബങ്ങള്‍ക്കും, മണ്ഡലകാലം മുതല്‍ മകരവിളക്ക് വരെയുള്ള ഗീതാമണ്ഡലത്തിന്റെ എല്ലാ ദിവസത്തെയും പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ കുടുംബങ്ങള്‍ക്കും , പൂജയുടെ നടത്തിപ്പിനായി പ്രവര്‍ത്തിച്ച എല്ലാ ഗീതാമണ്ഡലം പ്രവര്‍ത്തകര്‍ക്കും,ഗീതാമണ്ഡലം ആത്മീയവേദി ചെയര്‍ ആയ ആനന്ദ് പ്രഭാകറിനും, ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code