Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫില്‍മ വെല്‍ക്കം ഡിസംബര്‍ (ക്രിസ്തീയ സംഗീത നൃത്തവിരുന്ന്) ഡിസംബര്‍ 2 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയില്‍

Picture

ഫിലാഡല്‍ഫിയ: നവ കേരളാ നിര്‍മ്മിതി ധന ശേഖരണാര്‍ത്ഥം ഫില്‍മാ അസ്സോസിയഷന്‍ സംഘടിപ്പിക്കുന്ന വെല്‍ക്കം ഡിസംബര്‍ (ക്രിസ്തീയ സംഗീത നൃത്ത വിരുന്ന്) ഡിസംബര്‍ 2, 4.30 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയായില്‍ അരങ്ങേറും. ഫിലാഡല്‍ഫിയയായിലെ കലാകാരന്മാര്‍ ഒരുമിച്ചു കൈകോര്‍ക്കുന്നു ഈ നവ കേരളാ നിര്‍മ്മിതിക്കായി എന്നതാണ്, ഈ പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. മൂന്നു മണിക്കൂര്‍ നീളുന്ന സംഗീത നൃത്ത സന്ധ്യയില്‍ ലഭിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

സംഗീത സന്ധ്യയില്‍ നിരവധി രാഷ്ട്രീയ, സാംസ്കാരിക മത നേതാക്കള്‍ പങ്കെടുക്കും. മലയാളം വാര്‍ത്ത ഈ പരിപാടിയുടെ മീഡിയാ സ്‌പോണ്‍സറാണ്.

ഡിസംബര്‍ 2 ഞയറാഴ്ച വൈകിട്ട് 4.30 മുതല്‍ 8 വരെ ഫിലാഡല്‍ഫിയയിലെ വെല്‍ഷിലുള്ള സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഓഡിട്ടോറിയത്തില്‍ വച്ചാണ് ഈ പരിപാടി നടക്കുന്നത്. ഫിലാഡല്ഫിയായിലെ എല്ലാ കലാസ്‌നേഹികളും നവ കേരള നിര്‍മ്മിതിയില്‍ പങ്കാളികളായി ഈ സംരഭം വിജയിപ്പിക്കുണമെന്ന് ഫില്മാ രക്ഷാധികാരി സുധാ കര്‍ത്തായും പ്രസിഡന്റ് റജി ജേക്കബ് കാരക്കലും അറിയിച്ചു.

ചടങ്ങില്‍ കമ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രളയ ശേഷം ഫില്മാ അസ്സോസിയേഷന്‍ കേരളത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടു പങ്കാളികളായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code