Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ സിംഫണി 2018 നവംബര്‍ 24 ന്

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം 'സിംഫണി 2018' നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ 24നു ശനിയാഴ്ച ചര്‍ച്ച് സണ്‍ഡേസ്കൂള്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്ന സംഗമം വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. കേരളീയ ശൈലിയില്‍, രുചികരമായ ഭക്ഷണ വിഭവങ്ങളുടെ കലവറ ഒരുക്കികൊണ്ടു വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഫുഡ് ഫെസ്റ്റിനെയും ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിനെയും മികവുറ്റതാക്കി മാറ്റും.

5;45 നു സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. വികാരി റവ.ഫാ. ഐസക്ക് ബി. പ്രകാശ് അദ്ധ്യക്ഷത വഹിയ്ക്കും. മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികന്‍ റവ. വി.ജി. ബാബു അനുഗ്രഹ പ്രഭാഷണം നടത്തും.

തുടര്‍ന്ന് വര്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപെടും. തികച്ചും പുതുമ നിറഞ്ഞ പരിപാടികള്‍ ഉള്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കുടുംബസംഗമത്തിലേക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, രാജു സ്കറിയാ 832 296 9294, റോയ് വര്‍ഗീസ് 832 444 3045, എബി രാജു 832 707 9000, നിബു രാജു 201 403 7063

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code