Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാന്‍സിസ് ജോര്‍ജ്ജിന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പൗര സ്വീകരണം   - ബിന്ദു ടിജി

Picture

കേരള കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍ കെ എം ജോര്‍ജ്ജിന്റെ പുത്രന്‍ മുന്‍ ഇടുക്കി എം പി അഡ്വ .
ഫ്രാന്‍സിസ് ജോര്‍ജ്ജ് അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ വരുന്ന ബുധനാഴ്ച്ച സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയായില്‍ എത്തുന്നതായിരിക്കും . ഫോമാ , ബേ മലയാളി , മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ( മങ്ക ) ക്‌നാനായ അസോസിയേഷന്‍ എന്നീ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 21 ബുധനാഴ്ച്ച വൈകീട്ട് ഏഴര മണിക്ക് സാന്‍ ഹോസെ ക്‌നാനായ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് അദ്ദേഹത്തിന് പൗര സ്വീകരണം നല്‍കും .

ഐ ടി ആസ്ഥാനമായ സിലിക്കണ്‍ വാലി പര്യടന വേളയില്‍ അദ്ദേഹം ഫേസ്ബു ക്ക് , ടെസ്‌ല, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും സന്ദര്‍ശിക്കും. അതിനു ശേഷം താങ്ക്‌സ് ഗിവിങ് ഡിന്നറുകളിലും പങ്കെടുത്ത് വെള്ളിയാഴ്ച്ച ന്യൂയോര്‍ക്ക് പരിപാടികള്‍ക്ക് യാത്ര തിരിക്കും

ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, മങ്ക പ്രഡിഡന്റ് സജന്‍ മൂലപ്ലാക്കല്‍, ബേ മലയാളി പ്രസിഡന്റ് ലെബോണ്‍ മാത്യു , പ്രവാസി കേരള കോണ്‍ഗ്രസ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ ചെയര്‍മാന്‍ ഷെറി ജോസഫ് , കേരള വോളി ബോള്‍ ക്ലബ് ചെയര്‍മാന്‍ ആന്റണി ഇല്ലിക്കാടന്‍ എന്നിവരാണ് ബേ ഏരിയാ സ്വീകരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code