സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം; പോലീസ് പ്രതിഷേധക്കാരെ നീക്കി
ശബരിമല: സന്നിധാനത്ത് വീണ്ടും നാമജപ പ്രതിഷേധം. 15ഓളം പേര് ഉള്‍പ്പെട്ട സംഘമാണ് ഇന്ന് പ്രതിഷേധിച്ചത്. വാവര് നടയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം. എന്ത് ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധമെന്ന് വ്യക്തമല്ല. എസ്.പി ശിവവിക്രം ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ അവിടെനിന്ന് പ്രതിഷേധിക്കാനാവില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി. പോലീസ് നടപടിക്കെതിരെ അവര്‍ മാധ്യമങ്ങളോട് സംസാരിച്ചുവെങ്കിലും വൈകാതെ പ്രതിഷേധം അവസാനിച്ചു.
Comments