Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പൊണ്ണത്തടിയുള്ളവര്‍ സൂക്ഷിക്കുക, നിങ്ങളെ കാന്‍സര്‍ പിടികൂടും

Picture

അമിതവണ്ണക്കാരില്‍ കാന്‍സറു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതവണ്ണമുള്ളവരില്‍ കോശവിഭജനം അതിവേഗത്തില്‍ നടക്കുകയും കാന്‍സറിനു കാരണമാവുകയും ചെയ്യുന്നു. ഓരോ കൊല്ലവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അഞ്ച് ലക്ഷത്തോളം കാന്‍സറുകള്‍ക്കും കാരണം പൊണ്ണത്തടിയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷക വിഭാഗത്തിന്‍െറ കണ്ടെത്തല്‍.

അമിതവണ്ണം ഒരാളുടെ ഡിഎന്‍എ ഘടനയില്‍ തന്നെ മാറ്റം വരുത്തി പാരമ്പര്യഘടകങ്ങളെയെല്ലാം മാറ്റിമറിക്കുന്നു. അതുകൊണ്ടുതന്നെ ചെറുപ്രായത്തിലേയുള്ള അമിതവണ്ണം കാന്‍സറിന് കാരണമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടിയുള്ളവരില്‍ തന്നെ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്താനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ തുടങ്ങിയവയാണ് പൊണ്ണത്തടിമൂലം സ്ത്രീകളിലുണ്ടാവുന്ന കാന്‍സറില്‍ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ കുടലിലെയും കിഡ്‌നിയിലെയും കാന്‍സറാണ് പൊണ്ണത്തടിയുമായി ബന്ധപ്പെുണ്ടാവുന്നത്. അമിതവണ്ണമുള്ള പുരുഷന്‍ മാരില്‍ കാണുന്ന മറ്റൊരു അവസ്ഥയാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code