Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ വളരുന്നു   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വിലക്കയറ്റം അസാധാരണ വേഗത്തില്‍ വളരുന്നു.
കഴിഞ്ഞ മാസം ഒക്‌ടോബറിനേക്കാള്‍ 2.2 ശതമാനം വിലക്കയറ്റമാണ് ഈ മാസം നവംബറില്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ സ്റ്റാറ്റിക്‌സ് ബ}റോ പുറത്ത് വിട്ട കണക്കുകളിലാണ് ഈ അസാധാരണ വിലക്കയറ്റം കാണിക്കുന്നത്. യൂറോപ്പിലെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ താഴെ പറയുന്നവയാണ്. ഹീറ്റിംങ്ങ് ഓയില്‍ 35.6 ; പെട്രോള്‍, ഡീസല്‍ 17.6; സൂപ്പര്‍ പെട്രോള്‍ 11.8. ആഹാരസാധനങ്ങള്‍, സസ്യ-പലചരക്കുകളില്‍ 2.8; വീട്ട് വാടക 1.5.

സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ‘ാര്യക്കും, ഭര്‍ത്താവിനും ജോലിയില്ലാത്തവര്‍ക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ തികച്ചും ദാരിദ്യത്തില്‍ ആണെന്ന് ജര്‍മന്‍ പെന്‍ഷനേഴ്‌സ് സംഘടന പറഞ്ഞു. ജര്‍മനിയിലെ പ്രവാസികളെയും ഈ റിക്കോര്‍ഡ് വിലവര്‍ദ്ധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code