ന്യൂജേഴ്സിയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കൗമാരക്കാരന് പിടിയില്‍
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനായ സുനില്‍ എഡ്ല (61) ന്യൂജഴ്സിയില്‍ വെടിയേറ്റു മരിച്ചു. പതിനാറുകാരനെ അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍നിന്നു യുഎസില്‍ കുടിയേറിയ സുനില്‍ എഡ്ലയെ രാത്രി റോഡരികില്‍&ിയുെ; വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അദ്ദേഹത്തിന്റെ കാര്‍ പിന്നീട് നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു പതിനാറുകാരന് പിടിയിലായത്. ഇയാളുടെ പേരില്‍ കൊലപാതകം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഗ് ഹാര്‍ബര്‍ ജൂവനൈല്‍ തടവു കേന്ദ്രത്തിലാക്കി.
Comments