Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഖത്തറില്‍ വിദേശികള്‍ക്ക് സ്ഥിരതാമസാനുമതി പരിഗണനയില്‍

Picture

ദോഹ : ദീര്‍ഘകാല പ്രവാസികള്‍ക്കു ഖത്തറില്‍ സ്ഥിരതാമസാനുമതി (പിആര്‍പി) നല്‍കാനുള്ള നിയമത്തിന്റെ നടപ്പാക്കല്‍ ചട്ടങ്ങള്‍ ആവിഷ്കരിച്ചു വരികയാണെന്നും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാവുമെന്നും അധികൃതര്‍. സ്ഥിരതാമസാനുമതി നിയമത്തിന് (2018ലെ 10ാം നമ്പര്‍ നിയമം) സെപ്റ്റംബറില്‍ അമീര്‍ അംഗീകാരം നല്‍കിയിരുന്നു.

വ്യവസ്ഥകള്‍ക്കു വിധേയമായാണു പ്രവാസികള്‍ക്കു സ്ഥിരതാമസാനുമതി നല്‍കുക. 20 വര്‍ഷമായി നിയമപ്രകാരം ഖത്തറില്‍ തുടരുന്ന പ്രവാസികള്‍ക്കാണ് പിആര്‍പി ലഭിക്കുക. എന്നാല്‍ ഖത്തറില്‍ ജനിച്ചു വളര്‍ന്ന ഇവരുടെ കുട്ടികള്‍ക്ക് 10 വര്‍ഷം കൊണ്ട് പിആര്‍പി ലഭിക്കും. നല്ല പെരുമാറ്റവും സമൂഹത്തില്‍ ആദരവുമുള്ള വ്യക്തികള്‍ക്കാണു സഥിരതാമസത്തിന് അര്‍ഹത. മുമ്പ് ഏതെങ്കിലും തരത്തില്‍ നിയമനടപടി നേരിട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിയമകാര്യവിഭാഗം നിയമഗവേഷക റീമ സലീഹ് അല്‍ മന പറഞ്ഞു. സ്ഥിരതാമസാനുമതിയുള്ള പ്രവാസികള്‍ക്കു നേരിട്ട് ഖത്തറില്‍ വ്യാപാര, വ്യവസായ സംരംഭങ്ങള്‍ തുടങ്ങാമെന്നതാണ് ഏറ്റവും വലിയ നേട്ടം. എന്നാല്‍ ഇതിനു മന്ത്രിസഭാനുമതി തേടേണ്ടതുണ്ട്. നിലവില്‍ വാണിജ്യ ലൈസന്‍സ് ലഭിക്കാന്‍ സ്വദേശി പങ്കാളിത്തം ആവശ്യമാണ്.

പിആര്‍പി ലഭിക്കുന്നവര്‍ക്കു മനാടെക്കിലും (സ്വതന്ത്ര നിക്ഷേപ മേഖലയിലെ കമ്പനികള്‍) നിക്ഷേപം നടത്താം. ഇതിനു പുറമേ ഖത്തറില്‍ വീടും ഓഫിസ് സമുച്ചയവും വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനാവും. ഒരു വര്‍ഷം 100 പ്രവാസികള്‍ക്കേ പിആര്‍പി നല്‍കൂ. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ ശുപാര്‍ശയില്‍ അമീറിന്റെ അനുമതിയോടെ കൂടുതല്‍ പേര്‍ക്ക് പിആര്‍പി അനുവദിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട് . നടപ്പാക്കല്‍ ചട്ടങ്ങള്‍ക്ക് അന്തിമരൂപമായാലുടന്‍ പിആര്‍പി നല്‍കിത്തുടങ്ങും. എന്നാല്‍ നടപ്പാക്കല്‍ ചട്ടങ്ങള്‍ക്ക് അന്തിമാംഗീകാരം ലഭിക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി വേണ്ടിവന്നേക്കുമെന്നും അവര്‍ സൂചിപ്പിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code