Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വിധി (കവിത: ശോഭന)

Picture

കലങ്ങുന്നൂ മനസ്സനാമിയാം ദഃഖം
പടര്‍ന്നു കേറുമ്പോള്‍ തളരുന്നൂ ദേഹം
ചുവക്കുന്നിപ്പോഴും കടക്കണ്ണെന്തിന്നു നിനക്കുമ്പോള്‍ നിന്നെ തുടിക്കുന്നൂ മനം.

ഇടറുന്നു തൊണ്ട നിനക്കു വേണ്ടി ഞാന്‍
പറയുമ്പോള്‍ ശബ്ദം വിറങ്ങലിക്കുന്നു
വഴിക്കിടക്കേതോ തിരക്കില്‍ നാമന്ന്
പിരിഞ്ഞുപോയപ്പോള്‍, കരഞ്ഞുവോ മനം..?

കുറിക്കുമ്പോള്‍ നിന്നെ കുഴയുന്നൂ വിരല്‍
വിറക്കുന്നൂ കാഴ്ച്ച പതിയെ മങ്ങുന്നു
എഴുതുവാന്‍ വെച്ച പുതിയ താളിലെന്‍
കടലാംകണ്ണുകള്‍ മഴ പെയ്യിക്കുന്നു .

നുറുങ്ങിനൂറായ എനിക്കു കൂട്ടിനായ്
പഴയഓര്‍മ്മകള്‍ വിരുന്നിനെത്തുന്നു
സ്മരിക്കുമ്പോള്‍ നിന്റെ പഴയ സ്‌നേഹത്തെ
പഠിച്ചതത്രയും മറന്നു പോകുന്നു...

നിറഞ്ഞു തേട്ടുന്നു പരാതിക്കത്തുകള്‍
ഫയല്‍ തുറക്കുന്നു അടച്ചു വെക്കുന്നു .
മനസ്സുരുക്കി ഞാനെടുക്കവെ പേന
ചുരത്തുന്നൂ ചോരപ്പുഴയൊഴുകുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code