Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കം   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആതമീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡലകാല പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ ഇന്ന് തുടക്കമാകും . മുന്‍ വര്‍ഷത്തിലേത് പോലെ ഈ വര്‍ഷവും മകരവിളക്ക് മഹോത്സവത്തില്‍ പങ്കെടുക്കുവാനും കലിയുഗ വരദനായ അയ്യപ്പ സ്വാമിയെ കണ്ട് തൊഴുവാനും ശനിദോഷം അകറ്റി സര്‍വ ഐശ്വേര്യ സിദ്ധിക്കുമായി വന്‍ ഭക്തജന തിരക്കാണ് ആദ്യത്തെ ദിവസം തന്നെ അനുഭവപ്പെടുന്നത്. എല്ലാ ദിവസവു ക്ഷേത്രം പ്രസിഡന്റ് പാര്‍ത്ഥസാരഥി പിള്ള യുടെ നേതൃത്വത്തില്‍ ആണ് പുജാതിവിധികള്‍ നടക്കുന്നത്.

രാവിലെ അയപ്പ സുപ്രഭാതത്തോടെ ആരംഭിക്കുന്ന പുജാതിവിധികള്‍ ഭക്തി സാന്ദ്രമായ ഭജന,ജലാഭിഷേകം , നെയ്യ് അഭിഷേകം, പാല്‍അഭിഷേകം,തേന്‍ അഭിഷേകം, ചന്ദനാ അഭിഷേകം,പനനീര്‍ അഭിഷേകം ,ഭസ്മാഅഭിഷേകം എന്നീ അഭിഷേകങ്ങള്‍ക്ക് ശേഷം സര്‍വാലങ്കാര വിഭൂഷിതനായ അയ്യപ്പ സ്വാമിക്ക് മുന്നില്‍ ദിപരാധനയും നടത്തുന്നു . എല്ലാ ദിവസവുമുള്ള അഷ്ടഭിഷേകം ഈ കാലയളവിലെ ഒരു പ്രേത്യേകതയാണ്.

മണ്ഡല മകരവിളക്ക് കാലമായ അറുപതു ദിവസവും ഈ പുജാതി വിധികള്‍ ഉണ്ടായിരിക്കുന്നതാണ്, ഈ പുജാതി വിധികള്‍ ഭക്തജനങ്ങളെ ഭക്തിയുടെ പരമാനന്ദത്തില്‍ എത്തിക്കുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ക്ഷേത്രം മേല്‍ശാന്തിയുടെ നേതൃതത്തില്‍ ആണ് പൂജാദി കര്‍മങ്ങള്‍ നടത്തുന്നത്. ശബരിമല ക്ഷേത്രത്തില്‍ നടത്തുന്ന എല്ലാ പൂജാവിധികളും അതെ പരിപാവനത്തോട് കുടി വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലും നടത്തുന്നതാണ്.

സര്വ്വസംഗ പരിത്യാഗം അഥവാ ആഗ്രഹങ്ങളും സുഖഭോഗങ്ങളും ത്യജിക്കുക എന്നുളളതാണ് പ്രധാനമായും മണ്ഡല മകരവിളക്ക് കാലത്തെ സങ്കല്പ്പം . എല്ലാ ദിവസത്തെ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ഭക്തജനങ്ങളുടെ തിരക്കുതന്നെയാണ് എന്നത് അചഞ്ചലമായ ഭക്തി നിര്‍വൃതിയുടെ ഉദാഹരണമാണ് .

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് ഈശ്വരന്‍ എന്നും, അതുതന്നെയാണ് ജീവികളില്‍ ഞാന്‍ എന്നബോധത്തോടെ പ്രകാശിക്കുന്ന ആത്മാവ് എന്നുമുള്ളതാണ് ഭാരതീയ യോഗീശ്വരന്മാരുടെ അനുഭവ സാക്ഷ്യം. ഈ ചൈതന്യം തന്നെയാണ് പ്രപഞ്ച രൂപത്തില് എങ്ങും പ്രകടമായിരിക്കുന്നതും. ആ ആത്യന്തിക അനുഭവത്തിലേക്ക് മുന്നേറാനുള്ള പടിപടിയായുള്ള പരിശീലന ത്തിനുള്ള അവസരം ആണ് ഓരോ മണ്ഡല കാലവും. വളരെ ദുര്‍ലഭമായി മാത്രം ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം നല്ല കര്‍മങ്ങള്‍ മാത്രം ചെയ്യുവാന്‍ മാത്രമായി ഉപയോഗിക്കാം. ഭാരതീയ പൈതൃകത്തില്‍ ജനിച്ച ഏതൊരു വെക്തിയും അനുഷ്ടികേണ്ടത് കര്മ്മം ഭക്തി ജ്ഞാനം എന്നിവ തന്‍റെ സ്വത്വത്തിനു യോജിക്കും വിധം സമന്വയിപ്പിച്ചു ജീവിക്കുക എന്നുള്ളതാണ്. ഇതുതന്നെയാണ് ഹൈന്ദവസംസ്കാരം ലോകത്തിനു നല്‍കുന്ന സുപ്രധാന സന്ദേശവും.

എല്ലാ ദിവസവും പൂജകള്‍ക്ക് ശേഷം അന്നദാനവും നടത്തുന്നതാണ്. അന്നദാനം സ്‌പോണ്‍സര്‍ ചെയ്യേണ്ടവര്‍ ക്ഷേത്രവുമായി ബദ്ധപ്പെടുക. പതിവുപോലെ ഈ വര്‍ഷവും വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ഫെബ്രുവരി മാസത്തില്‍ ശബരിമല തീര്‍ത്ഥാടനം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗുരുസ്വാമി പാര്‍ഥസാരഥി പിള്ളയുമായി ബന്ധപ്പെടുക.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code