Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലിഫ്റ്റില്‍ വെച്ച് നാലുവയസുകാരിക്ക് ക്രൂരമര്‍ദ്ദനം: അയല്‍വാസിയായ 42 കാരി അറസ്റ്റില്‍

Picture


മുംബൈ: നാലുവയസുകാരിയെ ലിഫ്റ്റില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതിന് അയല്‍വാസി അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് റിസ്വാന ഷെയ്ക്ക് (42)നെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ഇരയായ ജാന്‍ഹവിയും(4) റിസ്വാനയും ഒരേ കെട്ടിടത്തിലെ താമസക്കാരാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടി ധരിച്ചിരുന്ന കമ്മല്‍ മോഷ്ടിക്കുന്നതിനാണ് ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ജാന്‍ഹവിയും സഹോദരനും ഫഌറ്റിന്റെ താഴെ കളിക്കുകയായിരുന്നു. ഇത് കാണാനിടയായ റിസ്വാന ജാന്‍ഹവിയെ വിളിച്ച് ലിഫ്റ്റിനകത്തേക്കി കയറ്റി. വാതില്‍ അടഞ്ഞ ഉടനെ ഇവര്‍ കുട്ടിയെ ക്രൂരമായി ചവിട്ടാനും തല്ലാനും തുടങ്ങി. മര്‍ദ്ദനത്തിന് ശേഷം ഇവര്‍ കുട്ടിയുടെ ചെവിയില്‍ എന്തോ പറയുന്‌നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ജാന്‍ഹവിയുടെ കരച്ചില്‍ കേട്ട് അമ്മയും സമീപവാസികളും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും റിസ്വാന ആരെയും ലിഫ്റ്റിനകത്ത് കയറാന്‍ അനുവദിച്ചില്ല. റിസ്വാനയെ വലിച്ചിഴച്ച് പുറത്തിട്ട ശേഷമാണ് അയല്‍വാസികള്‍ കുട്ടിയെ രക്ഷപ്പെടുത്തിയത്.

മുഖത്തും കഴുത്തിലും നെറ്റിയിലും പരുക്കേറ്റ ജാന്‍ഹവി സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. റിസ്വാനയ്‌ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code