ശബരിമലയിലേക്ക് പോകാനെത്തിയ കെ സുരേന്ദ്രന് നിലയ്ക്കലില്‍ അറസ്റ്റില്‍; ശശികല വീണ്ടും സന്നിധാനത്തേക്ക്
നിലയ്ക്കല്‍: സന്നിധാനത്തേക്ക് പോകുന്നതിനായി നിലയ്ക്കലില്‍ എത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെ പോലീസ് അറസ്റ്റുചെയ്തു. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.
അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുനിന്ന് പോലീസ് അറസ്റ്റുചെയ്ത ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് വീണ്ടും സന്നിധാനത്തേക്ക് എത്തുന്നത്.
Comments