Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ ടൂറിസം ഫ്രാങ്ക്ഫര്‍ട്ടില്‍ റോഡ് ഷോ നടത്തി   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: കേരളാ ടൂറിസം ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ ടൂറിസം ഓഫീസ് എന്നിവരുമായി സഹകരിച്ച് ഒരു റോഡ് ഷോ നടത്തി. ഫ്രാങ്ക്ഫര്‍ട്ട് മാര്‍ക്കറ്റ് സ്ട്രാസെ 01 ലെ സ്റ്റാട്ട് ഹൗസില്‍ വച്ച് നടത്തിയ ഈ റോഡ് ഷോയില്‍ ജര്‍മനിയിലെ ക്ഷണിക്കപ്പെട്ട ജര്‍മന്‍-ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററന്മാര്‍ പങ്കെടുത്തു. ഇന്ത്യന്‍ ടൂറിസം ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് സിംഗ് പങ്കെടുത്തവരെയും അതിഥികളെയും സ്വാഗതം ചെയ്തു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ പ്രതിഭാ പാര്‍ക്കര്‍ ഈ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ സ്വയം നടത്തിയ കേരളാ ടൂര്‍ അനുഭവം വിവരിച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ കേരളം സന്ദര്‍ശിക്കാര്‍ അവര്‍ ആഹ്വാനം ചെയ്തു.

കേരളത്തിന്റെ മനോഹാരിതയും, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും, അവയുടെ മനോഹര ദ|ശ്യങ്ങളും കാണിക്കുന്ന ഒരു വീഡിയോ കേരളാ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്. പ്രദര്‍ശിപ്പിച്ചു. മണലാരാണവും, മരുഭൂമിയും, അഗ്ന്ദിപര്‍വതവും ഒഴിച്ച് എല്ലാം തികഞ്ഞ മനോഹരമായ മറ്റൊരു സ്ഥലം ലോകത്തില്‍ ഒരിടത്തും കാണാന്‍ സാധിക്കുകയില്ലെന്ന് റാണി ജോര്‍ജ് പറഞ്ഞു. ഈ റോഡ് ഷോയില്‍ പങ്കെടുത്ത ജര്‍മന്‍-ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്ററന്മാര്‍ കേരളാ ടൂറിസം റോഡ് ഷോയില്‍ പരിപൂര്‍ണ ത|പ്തരായി. അത്താഴവിരുന്നോടെ പരിപാടി അവസാനിച്ചു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code