Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രാസം 10 ( ചേറുശ്ശേരി അനിയൻ വാരിയർ )

............  കാക്ക ..................
 കാക്ക മലര്‍ന്നുപറന്നാല്‍ ....
 ഒരുചുക്കും  സംഭവിക്കില്ല 
 കാക്ക മലര്‍ന്നുപറക്കണമെന്നില്ല  
 കാക്ക  പറക്കണമെന്നുതന്നേയില്ല 
 കാക്കതന്നെ  വേണമെന്നില്ല
 കാക്കപിടുത്തം വാഴ്ക ... വാഴ്ക 
 ................................
കക്കയം ക്യാമ്പിലെ  തൂക്ക് 
 ചെക്കൻറൊടുക്കത്തെ തൂക്ക് 
 അച്ഛനുമമ്മക്കും തിക്ക് 
 
കാക്കിക്കിതൊക്കെയും ചുക്ക് 
 കാനേഷുമാരിക്കണക്ക് 
 ..............................
 ........... പാവം പാവം .............
 പാവമെന്‍  പഴന്തുണിക്കെട്ടിലെ 
 പഴഞ്ചോറുണ്ണുവാന്‍  ഈ 
 പാവത്തെ അനുവദിക്കില്ലേ...
 നീ  അനുവദിക്കില്ലേ ? ? ?
 ................................
 കട്ടൻചായയുടെ   പാർട്ടിയിന്ന് 
 കാപ്പിച്ചുനോയുടെ  ഡീലറാണ് 
 കട് ലറ്റും  പാസ്റ്റയും നേതാക്കള്‍ക്ക് 
 കട്ടന്‍ - വടകളോ ...  നാട്ടുകാര്‍ക്ക് 
 ..................................
 മേലേലെ മാലൂന്‍റെ  മേലുകേറാന്‍ 
 മേനിയില്‍ നൂലുള്ള  ഗാന്ധിനല്‍കൂ  
 മാർദ്ദവമോഹനമെത്തമേലെ 
 മാലോകരുണ്ടലോ  മാറി മാറി 
 (പ്രാസംമാത്രം നോക്കിയാല്‍ മതി)
 ...............................
  ഉത്രാട ഉച്ചയില്‍ ഉണ്ണുവാനായ്
 ഉണ്ണിവയറില്‍   ഉള്ളെവിടെ ?
 ഉപ്പേരി - പപ്പടo - പഴംനുറുക്കും 
 ഉള്ളിലിരുന്നു  വിലക്കിടുന്നു .
 
 ഉത്രാടസന്ധ്യ  ഉറങ്ങിയുണർന്നതും 
 ഉത്സാഹപൂർവ, മൊരുക്കി  മുറ്റം .
 ഉണ്ണിഗണപതി, അട്ടുകല്ലമ്മിയും
 ഉരലും ഉലക്കയും ചേര്‍ത്തുവെച്ചു / 
 [ത്യക്കാരപ്പന്‍റെകൂടെ ഇതെല്ലാംവെക്കും]
 ..................................
 ഉത്രത്തിന്‍കാലില്‍ പിറന്നൊരു ഉണ്ണിക്കു 
 ഉത്തരമൊന്നുമറിഞ്ഞുകൂടാ ...
 ഉത്തരമൊന്നുമറിയാത്ത  ഉണ്ണിക്കു 
 ഉത്തരമെണ്ണുന്ന  ജോലിയിന്നും !
 .................................
 Theory Of Evolution is silent on Woman; 
 Some silly Girls  completed it as :
 If  Man descended from APE
 Woman descended from SHAPE
 ...................................
 ............. ഒന്നൂല്യാന്നേയ് ............. 
 കാന്തനും  കാന്തയും   തമ്മിലെന്തോ 
   പന്തിയില്ലായ്മയില്‍   വെന്തിടുന്നു  !
   അന്തിച്ചുകപ്പിലെ   ഇന്ദുപോലെ 
   കാന്തികുറഞ്ഞൊരു  കാന്തയോ  താന്‍ ?
 
   പൊട്ടിച്ചിരിച്ചു  രസിക്കണില്ല 
   കെട്ടിപ്പിടിച്ചു    കിടപ്പുമില്ല 
    ഒട്ടിപ്പിടിച്ചു   നടപ്പുമില്ല 
    വെട്ടിനു  വെട്ടെന്നിരമ്പിടുന്നു.
 
    ഒന്നായിരിക്കാന്‍   വ്രതമെടുത്തി -
    ട്ടൊന്നായ  നിങ്ങളെ   രണ്ടുപേരേം 
    ഒന്നുരണ്ടായിപ്പിരിഞ്ഞിടാത്ത 
    ഒന്നെന്നു  ഞാനെന്നുമോര്‍ത്തിരുന്നു .
 
 C. S. Sankara Warrier, Anubhuti Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code