Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അഡ്വ: ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റിലെ പൗരാവലിയുടെ സ്വീകരണം   - വിനോദ് കൊണ്ടൂര്‍ ഡേവിഡ്

Picture

ഡിട്രോയിറ്റ്: കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായിരുന്ന കെ. എം. ജോര്‍ജിന്റെ മകനും, മുന്‍ ഇടുക്കി ലോക്‌സഭാ എം. പി. യുമായ അഡ്വ: ഫ്രാന്‍സിസ് ജോര്‍ജിന്, അമേരിക്കന്‍ ഐക്യനാടുകളിലെ വടക്ക് കിഴക്ക് സംസ്ഥാനമായ മിഷിഗണിലെ വിവിധ മലയാളി സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തിലുള്ള പൗരാവലി സ്വീകരണം നല്‍കുന്നു. 2018 നവംബര്‍ 19 വൈകിട്ട് 7 മണിക്ക് മിഷിഗണിലെ സ്റ്റെര്‍ലിങ്ങ് ഹൈറ്റ്‌സിലുള്ള നാഷണല്‍ ഗ്രോസേര്‍സ് ഇന്ത്യാ റെസ്റ്റോറന്റില്‍ (33148 ഞ്യമി ഞറ, ടലേൃഹശിഴ ഒലശഴവെേ, ങക) വച്ചാണ് സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

അഡ്വ: ഫ്രാന്‍സിസ് ജോര്‍ജിന് സ്വീകരണം നല്‍കുന്നതിനായി മിഷിഗണിലെ എല്ലാ മലയാളികളേയും സംഘാടകര്‍ സ്വാഗതം ചെയ്തു. ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍, ദി കേരളാ ക്ലബ് ഓഫ് ഡിട്രോയിറ്റ് പ്രസിഡന്റ് സുജിത് മേനോന്‍, മിഷിഗണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്‍റ് മാത്യൂ ഉമ്മന്‍ തുടങ്ങിയ നേതാക്കളും അംഗങ്ങളും പരിപാടികളാല്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് എം. ചാക്കോ 586 808 4801, മാത്യൂ ഉമ്മന്‍ 248 709 4511.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code