Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീവിതചക്രം (കവിത: പ്രഭാ ബാലന്‍)

Picture

കുപ്പിവള കിലുക്കം കേള്‍ക്കുന്നല്ലോ
കരളിന്‍ കുളിരേ നീയെവിടെ
നിന്റെ വാര്‍മുടി കെട്ടിലെ മുല്ലപ്പൂ
മണമെന്നെ മാടിവിളിക്കുന്നു...

ഒരു മന്മദനായ് ഞാന്‍ മാറിടുമ്പോള്‍
നിന്‍ ഉടലാകെ മലരമ്പ് എയ്തിടുന്നു
ഇളവെയിലാകെയെന്നെ പുണരുമ്പോള്‍
ഒരു തണലായ് നീയെന്റെ അരുകില്‍ വരൂ

അഞ്ജനമെഴുതിയ കണ്ണുകളാല്‍
ഒളിയമ്പുകളങ്ങനെയെയ്തിടും ഞാന്‍
കണ്‍മിഴി കോണിനാല്‍ കഥകള്‍ പറഞ്ഞു
എന്‍കരളിലെ പൈങ്കിളി പെണ്ണേ നീ

ഹൃദയത്തിലൂറിയ മധുചഷകവുമായ്
എന്‍ ജീവിതനൗകയിലേറിയ നീ
തുഴ വീശി തുഴഞ്ഞു കരയ്‌ക്കെത്തി
സുന്ദരമാം ജീവിതം സുരഭിലമാക്കി

ഈ നീലാകാശത്തിന്‍ കീഴെ
ഒരോല പുരഞാന്‍ തീര്‍ത്തു
അതിലിരുമെയ്യായ നാം ഒരു മെയ്യായ്
അതില്‍ രണ്ടു നക്ഷത്ര പ്പൂക്കള്‍ വിരിഞ്ഞു

സുന്ദരമൊട്ടുകള്‍ പതിയെവിടര്‍ന്നു
പരിലസിച്ചു സുഗന്ധം പരത്തി
കരിവണ്ടുകള്‍ മൂളിപ്പറന്നു
പൂക്കളില്‍ തേന്‍ നുകര്‍ന്ന് പറന്നു

പാരില്‍ പ്രണയ പരാഗം തൂകി
പ്രപഞ്ചം തീര്‍ത്തു പുത്തന്‍ തലമുറകള്‍
കാലത്തിന്‍ ചക്രം വീണ്ടും കറങ്ങി
കാലോചിതമായ് പിന്നെയും പിന്നെയും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code