Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍, റവ. ജോര്‍ജ് വര്‍ഗീസ് പ്രസംഗിക്കുന്നു   - ജീമോന്‍ റാന്നി

Picture


ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ വാര്‍ഷിക കണ്‍വെന്‍ഷന്‍ നവംബര്‍ 16, 17,18 (വെള്ളി,ശനി, ഞായര്‍ ) തീയതികളില്‍ നടത്തപ്പെടുന്നു. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ (5810, Almeda Genoa Rd, TX 77048) വച്ച് നടത്തപെടുന്ന കണ്‍വെന്‍ഷന്‍ യോഗങ്ങള്‍ വെള്ളി ശനി ദിവസങ്ങളില്‍ വൈകുന്നേരം 6:30 ക്കു ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കും.

ഞായറാഴ്ച രാവിലെ 8:30 യ്ക്കു ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ ( മലയാളം) മദ്ധ്യേ കണ്‍വെന്‍ഷന്റെ കടശ്ശി പ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. മാര്‍ത്തോമാ സഭയിലെ സീനിയര്‍ വൈദികരിലൊരാളും പ്രമുഖ കണ്‍വെന്‍ഷന്‍ പ്രസംഗകനും മാര്‍ത്തോമാ സുവിശേഷ പ്രസംഗസംഘം മുന്‍ ജനറല്‍ സെക്രട്ടറിയുമായ റവ.ജോര്‍ജ് വര്‍ഗീസ് (പുന്നയ്ക്കാട്) വചന പ്രഘോഷണം നടത്തുന്നതുമായിരിക്കും.

ദൈവവചനത്തിന്റെ ആഴമേറിയ മര്‍മ്മങ്ങളെ ശ്രവിപ്പാനും അനുഗ്രഹം പ്രാപിക്കുവാനും ഏവരെയും കണ്‍വെന്‍ഷന്‍ യോഗങ്ങളിലേക്കു ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ജേക്കബ് പി .തോമസ് (വികാരി) 832 898 8699 റവ. ഫിലിപ്പ് ഫിലിപ്പ് (അസി. വികാരി) 713 408 7394



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code