അല്‍ഐന്‍: സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് ഇടവകയിലെ 2018-ലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവര്‍ 2018 നവംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച 6 മണി മുതല്‍ ദേവാലയാങ്കണത്തില്‍ നടത്തപ്പെട്ടു.
ഇടവക വികാരി ഫാ. തോമസ് ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. അബുദാബി അവാര്‍ഡ് ജേതാവും ഇടവകാംഗവുമായ ഡോ. ജോര്‍ജ് മാത്യു, മെഡ്യൂര് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അരുണ്‍ മേനോന്, കനേഡിയന്‍ സ്മാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് വില്യം, ഇന്ത്യന്‍ സ്പെഷല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജിതേഷ് പുരുഷോത്തമന്, ഇടവക ട്രസ്റ്റി ജേക്കബ് കെ. ഏബ്രഹാം, സെക്രട്ടറി ഫിലിപ്പ് തോമസ്, ജനറല്‍ കണ്‍വീനര്‍ മോനി പി. മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഗാനമേള, ഡാന്‍സ്, മിമിക്സ് തുടങ്ങിയ വിവിധ കലാപരിപാടികള്‍, നാടന്‍ തട്ടുകട, പുഡ് സ്റ്റാളുകള്‍, ഗെയിംസ് സ്റ്റാളുകള്‍ എന്നിവ ആദ്യഫല പെരുന്നാളിനു കൊഴുപ്പേകി.
ബെന്‍സി തരകന് (മീഡിയ കണ്‍വീനര്‍)
Comments