Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വര്‍ണാഭമായ ചടങ്ങില്‍ അഞ്ച് പേര്‍ക്ക് കേരളാ സെന്റര്‍ അവാര്‍ഡ് സമ്മാനിച്ചു

Picture

ന്യൂയോര്‍ക്ക്: വ്യത്യസ്ത മേഖലകളില്‍ പ്രശംസനീയ നേട്ടങ്ങള്‍ കൈവരിച്ച ബോബി ഏബ്രഹാം, ജയശങ്കര്‍ നായര്‍, മാലിനി നായര്‍, സി.എം.സി, ജോയി ഇട്ടന്‍ എന്നിവരെ കേരള സെന്റര്‍ വാര്‍ഷിക ബാങ്ക്വറ്റില്‍ അവാര്‍ഡ് നല്കി ആദരിച്ചു.

മുഖ്യാതിഥി ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശത്രുഘന്‍ സിന്‍ഹ കേര
ളീയ സമൂഹം നല്‍കുന്ന സേവനങ്ങള്‍ ചൂണ്ടിക്കാട്ടി. ഡോ. മധു ഭാസ്കരന്‍ അദ്ധേഹത്തെ പരിചയപ്പെടുത്തി
വിശിഷ്ടാതിഥിയായി പങ്കെടൂത്ത കമ്യൂണിറ്റി അഫയേഴ്‌സ്‌കോണ്‍സല്‍ ദേവദാസന്‍ നായര്‍കേരള സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ ന്യു യോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിവുമന്‍ മിഷെല്‍ സൊല്‍ഗെസും എടുത്തു പറഞ്ഞു.

മുഖ്യപ്രസംഗം നടത്തിയ സ്‌റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയിലെ ലിംഗ്വിസ്റ്റിക്‌സ്ഇന്ത്യാ സ്റ്റഡീസ് പ്രൊഫസര്‍ എസ്.എന്‍. ശ്രീധര്‍ ആശയ വിനിമയത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. നമ്മുടെ സംസാരത്തില്‍ അക്‌സന്റ് ഉള്ളതിനാല്‍ അത് ഒഴിവാക്കാനും ക്രുത്യമായ വാക്കുകള്‍ ഉപയോഗിക്കാനും പഠിക്കണം.ഉയരണമെങ്കില്‍അത് അത്യാവശ്യമാണ്.

കേരള സെന്റര്‍ സ്ഥാപക ഗ്രാന്‍ഡ് പേട്രണ്‍ ശ്രീധര മേനോന്‍ അദ്ധേഹത്തെ പരിചയപ്പെടുത്തി.
തമിഴ്‌നാട്ടിലെ പാവങ്ങള്‍ക്കായി ശാന്തിഭവന്‍ സ്കൂള്‍ നടത്തുന്നഡോ. ഏബ്രഹാം ജോര്‍ജ് സ്കൂള്‍ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചു. ശ്രീധര്‍ മേനോനും അവാര്‍ഡ് ജേതാവ് ബോബി ഏബ്രഹാമും നല്‍കുന്ന സഹായങ്ങളും അനുസ്മരിചു.

പ്രാസംഗീകരും അവാര്‍ഡ് ജേതാക്കളും കേരള സെന്റര്‍ സ്ഥാപകന്‍ ഇ.എം. സ്റ്റീഫന്റെ സേവനങ്ങെളെ പ്രകീത്തിച്ചുകാല്‍ നൂറ്റാണ്ടിനിടയില്‍ 150ല്‍ പരം പേരെ കേരള സെന്റര്‍ ആദരിച്ചതായി അവാര്‍ഡ് കമ്മിറ്റി ചെയര്‍ ഡോ. തോമസ് ഏബ്രഹാം പറഞ്ഞു. ഇവരെ ആദരിക്കുന്നതിലൂടെ സമൂഹമിവരുടെ സേവനങ്ങള്‍ കൂടുതലായി അറിയുന്നു ഡെയ്‌സി സ്റ്റീഫന്‍ ആയിരുന്നു എംസി.

ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നസെക്യുലര്‍ സിവിക് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരള സെന്റര്‍ വളര്‍ന്നു കഴിഞ്ഞുവെന്ന്‌സെന്റര്‍ പ്രസിഡന്റ് തമ്പി തലപ്പിള്ളില്‍ പറഞ്ഞു.

കോര്‍പറേറ്റ് നേതൃതലങ്ങളില്‍ പ്രശംസനീയ നേട്ടങ്ങള്‍ക്കുടമയാണ് അവാര്‍ഡ് ജേതാവായ ബോബി വി. ഏബ്രഹാം (മുന്‍ ചെയര്‍മാനുംസി.ഇ.ഒയും സിയാറ്റില്‍ പാരഗണ്‍ ട്രേഡ് ബ്രാന്‍ഡ്‌സ്);ജയശങ്കര്‍ നായര്‍, സബിന്‍സ കോര്‍പറേഷന്‍മുന്‍ സി.ഇ.ഒയും നിലവില്‍ സീനിയര്‍ അഡ്‌വൈസറും. പെര്‍ഫോമിംഗ് ആര്‍ട്‌സ് വിഭാഗത്തില്‍ ന്യൂജേഴ്‌സി സൗപര്‍ണിക ഡാന്‍സ് അക്കാഡമി ഡയറക്ടര്‍ മാലിനി നായര്‍, സാഹിത്യ രംഗത്തനിന്ന് എഴുത്തുകാരനായ ചാക്കോ എം ചാക്കോ (സി.എം.സി); സാമൂഹ്യ സേവനത്തിന്, കമ്യൂണിറ്റി വാളന്റിയര്‍ ജോയ് ഇട്ടന്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി.

കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി നിരവധി അമേരിക്കന്‍, ഇന്റര്‍നാഷണല്‍ കമ്പനികളുടെ ബോര്‍ഡ്‌മെമ്പറും ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്ന ബോബി വി ഏബ്രഹാം, ഇന്‍വെസ്റ്റര്‍ എന്ന നിലയിലും സ്റ്റാര്‍ട് അപ്‌സ് & നോണ്‍ പ്രോഫിറ്റ്‌സ് മെന്റര്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.
തിരുവനന്തപുരം സ്വദേശിയായ ജയശങ്കര്‍ നായര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറിഓഫിസറായി തുടങ്ങി സീനിയര്‍ മാനേജ്‌മെന്റ് പൊസിഷനുകളില്‍ തിളങ്ങി.
സബിന്‍സ കോര്‍പറേഷന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍, എക്‌സിക്യൂട്ടീവ് ഓഫിസര്‍ തസ്തികകളില്‍ പ്രവര്‍ത്തിച്ച്‌നിലവില്‍ സീനിയര്‍ അഡ്‌വൈസറായുംപ്രവര്‍ത്തിക്കുന്നു.

തിരുവനന്തപുരം സ്വദേശിനിയായ മാലിനി നായര്‍ഐ.ടി സെക്ടറില്‍ പതിറ്റാണ്ട് ജോലി ചെയ്തശേഷംനൃത്തത്തെ പ്രൊഫഷനായി സ്വീകരിക്കുകയായിരുന്നു.നിലവില്‍ 150ലേറെ കുട്ടികളെ ഭരതനാട്യം, മോഹിനിയാട്ടം, ഫ്യൂഷന്‍, ഫോക് നൃത്തരൂപങ്ങള്‍ പഠിപ്പിക്കുന്നു.

സി.എം.സി എന്ന പേരിലും അറിയപ്പെടുന്ന, റിട്ടയേഡ് ഫര്‍ണിച്ചര്‍ ബിസിനസ്മാന്‍ ചാക്കോ എം. ചാക്കോ ചെറുകഥാകൃത്ത് എന്ന നിലയിലും പ്രശസ്തനാണ്. സി. എം. സി എന്ന പേരില്‍ മലയാളം പത്രത്തില്‍ കഥകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
1992ലെ ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുത്തതില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ട്‌ചെറുകഥകള്‍ എഴുതി തുടങ്ങിയ ഇദ്ദേഹത്തിന്റേതായി ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരളത്തില്‍ വച്ചുതന്നെ നിരവധി ലേബര്‍ യൂണിയനുകളിലും മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുള്ള ജോയി ഇട്ടന്‍ യു.എസിലെത്തിയശേഷവും നാട്ടിലെ അശരണര്‍ക്കു സഹായം നല്‍കുന്നതില്‍ നേതൃത്വം നല്‍കുന്നു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെയും ഫൊക്കാനയുടെയും നേതൃതലങ്ങളില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
അശരണര്‍ക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കിയും നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയും കേരളത്തിലെ നാല് പെണ്‍കുട്ടികളുടെ വിവാഹ ചെലവുകള്‍ പൂര്‍ണമായി നിര്‍വഹിച്ചും ചാരിറ്റി രംഗങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വ്യക്തിയാണ്.
ഇന്ത്യ പ്രസ് ക്ലബിന്റെ 2017ലെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ജേതാവ് കൂടിയാണ്

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code