Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലയാളി ശാസ്ത്രജ്ഞയ്ക്ക് പ്രശസ്ത എഡിസണ്‍ പേറ്റന്റ് അവാര്‍ഡ്   - ജിനേഷ് തമ്പി

Picture

ന്യൂജേഴ്‌സി : ന്യൂജേഴ്‌സി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ സമ്മാനിക്കുന്ന വാര്‍ഷിക എഡിസണ്‍ പേറ്റന്റ് അവാര്‍ഡിന് ഈ വര്‍ഷം മലയാളി ശാസ്ത്രജ്ഞ ഡോ സിന്ധു സുരേഷ് അര്‍ഹയായി

പ്രിന്‍സ് ടണ്‍ സീമെന്‍സ് കോര്‍പ്പറേറ്റ് റിസേര്‍ച്ചില്‍ സീനിയര്‍ പ്രൊജക്റ്റ് മാനേജര്‍ ആയി ജോലി ചെയുന്ന ഡോ സിന്ധു സുരേഷിന് സ്മാര്‍ട്ട് ഗ്രിഡ് മേഖലയില്‍ കരസ്ഥമാക്കിയ പേറ്റന്റിനാണ് തോമസ് എഡിസണ്‍ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡ് നേടി കൊടുത്തത്.

നവംബര്‍ ഒന്നാം തീയതി ലിബര്‍ട്ടി സയന്‍സ് സെന്‍ട്രലില്‍ നടന്ന വര്‍ണശബളമായ ചടങ്ങില്‍ വിജയികള്‍ക്കുള്ള പുരസ്കാരദാന ചടങ്ങുകള്‍ നടന്നു

TKM എഞ്ചിനീയറിംഗ് കോളേജ് കൊല്ലം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (IIT ) എന്നിവടങ്ങളില്‍ എഞ്ചിനീയറിംഗ് ബിരുദവും, മാസ്‌റ്റേഴ്‌സും പൂര്‍ത്തിയാക്കിയ ഡോ സിന്ധു ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്

കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തും , ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും ലക്ച്ചറര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്

ടഠഋങ വിദ്യാഭ്യാസ മേഖലയില്‍ അതീവതല്പരയായ ഡോ സിന്ധു അനേകം യൂണിവേഴ്‌സിറ്റികളിലും , ഗവണ്‍മെന്‍റ് ഏജന്‍സിയിലും STEM വിദ്യാഭ്യാസത്തെ പ്രോഹത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണ്

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ റിട്ടയേര്‍ഡ് ഡെപ്യൂട്ടി റെജിസ്ട്രര്‍ ശ്രീ ജി രാമചന്ദ്രന്‍ പിള്ളയുടെയും , ശ്രീമതി ലീലാമണി അമ്മയുടെയും മകളാണ് .VSSC എഞ്ചിനീയര്‍ സന്ദീപ് നായര്‍ സഹോദരനാണ്. ന്യൂജേഴ്‌സിയില്‍ ഭര്‍ത്താവു സുരേഷിനോടും , മകള്‍ ശ്രുതി ലക്ഷിയോടൊപ്പമാണ് സിന്ധു താമസിക്കുന്നത്

ഡോ സിന്ധു കരസ്ഥമാക്കിയ ഈ അവാര്‍ഡ് മലയാളി സമൂഹത്തിനു ഏറെ അഭിമാനമാണെന്നും , വളര്‍ന്നു വരുന്ന പുതിയ തലമുറക്ക് പ്രചോദനം നല്‍കുന്ന ഒന്നാണെന്നും ന്യൂജേഴ്‌സി /ന്യൂയോര്‍ക് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന വിവിധ സാംസ്കാരിക/സംഘടന നേതാക്കള്‍ അറിയിച്ചു

വാര്‍ത്ത : ജിനേഷ് തമ്പി

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code