Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാപ്പ് കമ്യൂണിറ്റി അവാര്‍ഡ് നല്‍കി, സാബു സ്കറിയ, റെജി ഫിലിപ്പ്, ദിയാ ചെറിയാന്‍ എന്നിവരെ ആദരിച്ചു   - സന്തോഷ് ഏബ്രഹാം

Picture

ഫിലാഡല്‍ഫിയാ: ചരിത്ര നഗരമായ ഫിലഡല്‍ഫിയായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയ(മാപ്പ്) സമൂഹത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കമ്മ്യൂണിറ്റി അവാര്‍ഡ് നല്‍കി സാബു സ്കറിയാ, റജി ഫിലിപ്പ്(ഗ്ലോബല്‍ ട്രാവല്‍സ്), ദിയാ ചെറിയാന്‍ എന്നിവരെ മാപ്പ് ഫാമിലി ബാങ്ക്വറ്റില്‍ വച്ച് ആദരിച്ചു. പ്രസിഡന്റ് ശ്രീ. അനു സ്കറിയാ, സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറാര്‍ ഷാലു പുന്നൂസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്.

സാബു സ്കറിയാ നിലവില്‍ ഫണ്ട് റെയിസിംഗ് ചെയര്‍മാന്‍ ആണ്. രണ്ട് തവണ തുടര്‍ച്ചയായി മാപ്പിന്റെ പ്രസിഡന്റായും, ഏഴ് പ്രാവശ്യം സ്‌പോര്‍ട്‌സ് ചെയര്‍മാനായും, 2 പ്രാവശ്യം വൈസ് പ്രസിഡന്റായും, 2 പ്രാവശ്യം ബോര്‍ഡ് ഓഫ് ട്രസ്റ്റി മെംബര്‍ ആയും മാപ്പ് എന്ന സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.

കോളേജ് രാഷ്ട്രീയത്തില്‍ കൂടി പൊതു പ്രവര്‍ത്തനം ആരംഭിച്ച ശ്രീ.സാബു സ്കറിയാ നല്ലൊരു സംഘാടകനും മികച്ച വാഗ്മിയും ആണ്. അമേരിക്കയില്‍ ഉടനീളം ഒരു വലിയ സുഹൃത് വലയത്തിന്റെ ഉടമയാണ് ഫിലഡല്‍ഫിയായിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ ശ്രീ.സാബു സ്കറിയാ കോതമംഗലം സ്വദേശിയായ ഇദ്ദേഹം ന്യൂടൗണില്‍ കുടുംബമായി താമസിക്കുന്നു. ഭാര്യഷേര്‍ലി സാബു. മക്കള്‍ സാവാന, സാക്കറി.

മാപ്പിന്റെ മുന്‍ ട്രഷറാര്‍ ശ്രീ.റ്റി.വി. തോമസ് സാബു സ്കറിയാക്ക് അവാര്‍ഡ് നല്‍കി.ഗ്ലോബല്‍ ട്രാവല്‍സ് ഉടമയായ റജി ഫിലിപ്പ് കഴിഞ്ഞ 20 ല്‍ പരം വര്‍ഷമായി ട്രാവല്‍ ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നു. 2013 ല്‍ ഗ്ലോബല്‍ ട്രാവല്‍സ് ഫിലാഡല്‍ഫിയായില്‍ ആരംഭിച്ചു. ട്രാവല്‍ സംബന്ധമായ എല്ലാ ജോലികളും വളരെ കൃത്യതയോടും ഉത്തരവാദിത്തത്തോടും ചെയ്യുന്ന വ്യക്തിയാണ് ശ്രീ.റെജി ഫിലിപ്പ്. ഗ്ലോബല്‍ ട്രാവല്‍സിന് വിമാന ടിക്കറ്റ് ബുക്കിംഗ്, വിസാ, പാസ്‌പോര്‍ട്ട്, ഗ്രീന്‍കാര്‍ഡ്, ഓസിഐ മുതലായവ എടുത്തു നല്‍കുന്നതില്‍ ഫിലഡല്‍ഫിയായിലെ ഇന്‍ഡ്യന്‍ സമൂഹത്തെ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ്. ഇന്‍ഡോ അമേരിക്ക പ്രസ്സ് ക്ലബാ ഫിലാഡല്‍ഫിയാ ചാപ്റ്ററിന്റെ പ്രസിഡന്റ് കൂടിയാണ് തിരുവനന്തപുരം സ്വദേശിയായ ശ്രീ.റജി ഫിലിപ്പ്. ഭാര്യജെസ്സി. മക്കള്‍ എലീസാ മാത്യു. മുന്‍ ഫോമാ ജനറല്‍ സെക്രട്ടറി ശ്രീ. അനിയന്‍ ജോര്‍ജ്ജ്, റജി ഫിലിപ്പിനെ അവാര്‍ഡ് ന്ല്‍കി.

പത്തനംതിട്ട പ്ലാക്കീഴ് ദീപു ചെറിയാന്‍, ദീപം ചെറിയാന്‍ ദമ്പതികളുടെ മകളാണ് മറ്റൊരു അവാര്‍ഡ് ജേതാവായ ദിയാ ചെറിയാന്‍. നൃത്തം, ശാസ്ത്രീയ സംഗീതം, സിനിമാറ്റിക് ഡാന്‍സ്, പാശ്ചത്യസംഗീതം, ഉപകരണ സംഗീതം, പ്രസംഗം എന്നിവയില്‍ പ്രാവീണ്യം തെളിയിച്ച കൊച്ചു മിടുക്കിയാണ് ഫോമാ 2018 ലെ കലാതിലകം കൂടിയായ ദിയാ ചെറിയാന്‍. പ്രശ്‌സ്ത നൃത്ത അധ്യാപിക നിമ്മി ദാസിന്റെ കീഴില്‍ മൂന്നു വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചു വരുന്ന ദിയാ, സ്വന്തമായി കൊറിയോഗ്രാഫിയും നിര്‍വ്വഹിച്ചിട്ടുണ്ട്. പെന്‍സ്ബറി ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിയായ ദിയാ എലിമെന്ററി, മിഡില്‍ സ്ക്കൂള്‍ തലങ്ങളില്‍ അക്കാഡമിക് എക്‌സലന്‍സിനുള്ള പ്രസിഡന്‍ഷ്യല്‍ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. കൗണ്ടി തലത്തിലും സംസ്ഥാനതലത്തിലും പ്രസംഗ മല്‍സരത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഈ മിടുക്കി കരാട്ടേയില്‍ ബ്ലാക്ക്‌ബെല്‍റ്റിന്റെ ഉടമയാണ്. വായനയും, പാചകവും ഇഷ്ടപ്പെടുന്ന ദിയാ ചെറിയാന്‍ കര്‍ണ്ണാട്ടിക് സംഗീതത്തില്‍ പരിശീലനം നേടി വരുന്നതിനോടൊപ്പം പിയാനോ, ക്ലാരിനെറ്റ്, സാക്‌സോഫോണ്‍ എന്നിവയിലും നൈപുണ്യം ആര്‍ജ്ജിച്ചിട്ടുണ്ട്. ഈ വര്‍ഷം ഷിക്കാഗോയില്‍ നടന്ന അഖിലലോക ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് പെന്‍സില്‍വാനിയാ സ്റ്റേറ്റ് സ്‌കോളര്‍ഷിപ്പും നേടിയിട്ടുണ്ട്. 2018 ഒക്ടോബറില്‍ ദിയാ പോള്‍.എസ്.ബക്ക് അഖിലലോക യൂത്ത് ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. അസന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഇംഗ്ലീഷ് ക്വയര്‍ ലീഡറായും പ്രവര്‍ത്തിക്കുന്ന ദിയാ ചെറിയാനെ ഫോമാ ജനറല്‍ സെക്രട്ടറി ശ്രീ.ജോസ് ഏബ്രഹാം അവാര്‍ഡ് നല്‍കി ആദരിച്ചു. ലിജോ ജോര്‍ജ്ജും തോമസ് ചാണ്ടിയും എം.സി.മാരായി പ്രവര്‍ത്തിച്ചു.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code