Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ചെയ്തു

Picture

ടൊറന്റോ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ് ഉത്ഘാടനം നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.സി.ജോണ്‍ നിര്‍വ്വഹിച്ചു.

ടൊറോന്റോ സയോണ്‍ ഗോസ്പല്‍ അസംബ്ലി സഭാഹാളില്‍ നടന്ന പ്രമോഷണല്‍ യോഗത്തില്‍ നാഷണല്‍ സെക്രട്ടറി വിജു തോമസ്, നാഷണല്‍ ട്രഷററാര്‍ ബിജു ജോര്‍ജ് എന്നിവര്‍ വിവിധ പരിപാടികള്‍ വിശദികരിച്ചു. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും യോഗത്തില്‍ സംബദ്ധിച്ചു. www.pcnakmiami.org എന്ന വെബ് സൈറ്റിലൂടെ ഡിസംബര്‍ 31 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യ നിരക്കുകള്‍ ലഭ്യമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്കുന്നത്.

വാര്‍ത്ത: കുര്യന്‍ സഖറിയ



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code