Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മലങ്കര സഭാ താരകായുടെ ശതോത്തര രജത ജൂബിലി സമ്മേളനം (2018 നവംബർ 14)   - Paul George Poovatheril

ഷാർജ: മാർത്തോമ്മ സഭയുടെ ദൗത്യനിർവഹണത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മലങ്കര സഭാ താരക 125 വർഷങ്ങൾ പിന്നിട്ട് ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ യൂ എ ഇ യിലെ മാർത്തോമ്മ ഇടവകകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജൂബിലി സമ്മേളനം 2018 നവംബർ 14 ബുധൻ വൈകിട്ട് 8 :30 ന് ഷാർജ മാർത്തോമ്മ പള്ളിയിൽ വച്ച് നടത്തപ്പെടും.

സമ്മേളനം മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലിത്ത ഉത്ഘാടനം ചെയ്യും. മാർത്തോമ്മ സഭ തിരുവനന്തപുരം - കൊല്ലം ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ ആദ്ധ്യക്ഷ്യം വഹിക്കും .

യൂ എ ഇ യിലെ വിവിധ മാർത്തോമ്മ ഇടവകളിലെ വൈദീകർ പരിപാടിക്ക് നേതൃത്വം നൽകുമെന്നു കോർഡിനേറ്റർമാരായ ജോബി ജോഷ്വ, പ്രമോദ് ജോർജ് എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് 050 - 6983405



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code