Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റോഷി അഗസ്റ്റിന്‍ എം എല്‍ എ ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു .   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന കേരള നിയമസഭയിലെ ഏറ്റവും മികച്ച സാമാജികരിലൊരാളും, യുവതലമുറയുടെ കരുത്തുറ്റ ശബ്ദവും യുഡിഎഫ് നേതാവും ഇടുക്കി എംഎല്‍എ യുമായ റോഷി അഗസ്റ്റിന് ഹൂസ്റ്റണ്‍ പൗരാവലി സ്വീകരണം നല്‍കുന്നു.

നവംബര്‍ 14 നു ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കോര്‍പ്പറേറ്റ് ഓഫീസ് ഹാളില്‍ വച്ചാണ് സ്വീകരണ സമ്മേളനം. സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സും പ്രവാസി കേരളാ കോണ്‍ഗ്രസ് ഹൂസ്റ്റണ്‍ ചാപ്റ്ററും മുഖ്യ നേതൃത്വം നല്‍കുന്ന ഈ സ്വീകരണ സമ്മേളനത്തില്‍ ഹൂസ്റ്റണിലെ മറ്റു പ്രവാസി മലയാളി സംഘടനകളും പങ്കു ചേരുന്നു.

ഹൂസ്റ്റണിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.

വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ശൈലികൊണ്ട് ജനഹൃദയങ്ങളില്‍ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഇടുക്കിയുടെ സ്വന്തം ജനകീയ നേതാവിന് പ്രവാസി മലയാളികളുടെ സിരാകേന്ദ്രങ്ങളില്‍ ഒന്നായ ഹൂസ്റ്റണില്‍ നല്‍കുന്ന പൗരസ്വീകരണത്തിലേക്ക് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്, സണ്ണി കാരിക്കല്‍ 832 566 6806, ഫ്രാന്‍സിസ് ചെറുകര 713 447 7865, സോജന്‍ അഗസ്റ്റിന്‍ 832 466 5233, ജോര്‍ജ് കോലച്ചേരില്‍ 832 202 4332, തോമസ് ഒലിയാംകുന്നേല്‍ 713 679 9950.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code