Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു

Picture

നവിമുംബൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു. നവിമുംബൈ ഖാന്‍സോലി സ്വദേശി ശങ്കര്‍ ഖൊലേക്കറിനെ(40)യാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് നടന്ന സംഭവം കഴിഞ്ഞദിവസമാണ് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

ശങ്കറിന്റെ വീട്ടില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിച്ചു. പിന്നീട് പോലീസെത്തി പരിശോധന നടത്തിയപ്പോളാണ് ശങ്കറിനെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code