Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദുബായ് സി.എസ്.ഐ ഇടവകയുടെ വാർഷിക കൺവൻഷൻ

ദുബായ്: സി.എസ്.ഐ. ദക്ഷിണ കേരളാ ഭദ്രാസനത്തിന്റെ   ദുബായ് ഇടവകയുടെ വാർഷിക കൺവൻഷൻ നവംബർ 13   ചൊവ്വാ , 14  ബുധൻ, 15  വ്യാഴം ദിവസങ്ങളിൽ ദുബായ് ഹോളി ട്രിനിറ്റി ചർച്ചിൽ നടക്കും.
 
വൈകിട്ട് 8 മുതൽ 10.30 വരെയാണ് കൺവൻഷൻ.
 
പ്രശസ്ത കുടുംബ നവീകരണ പ്രസംഗകരായ  മരിയോ ജോസഫ്, ജിജി മരിയോ ജോസഫ് എന്നിവരാണ്  മുഖ്യ പ്രഭാഷകർ. 
 
വിവിധ യോഗങ്ങളിൽ ഷാർജ  സെന്റ് മൈക്കിൾസ്  കത്തോലിക്ക പള്ളി വികാരി ഫാ. വർഗീസ് ചെമ്പോലി, ദുബായ് സി.എസ്.ഐ തമിഴ് ഇടവക വികാരി റവ. വിക്ടർ പ്രേം കുമാർ, ദുബായ്  സെന്റ് ജോർജ്  ക്നാനായ ഇടവക  വികാരി ഫാ. ക്രിസ്റ്റോ കുര്യൻ എന്നിവർ അധ്യക്ഷത വഹിക്കും.
 
സഭാ ശുശ്രൂഷകൻ റവ. ഡി. എസ്. റോയ്, സഭാ സെക്രട്ടറി ഓസ്റ്റിൻലാൽ എം. ജോസ്  , ജനറൽ കൺവീനർ ഡി. സണ്ണി എന്നിവർ നേതൃത്വം നൽകും.
 
വിവരങ്ങൾക്ക് 055 - 9099 810.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code