Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സുവിശേഷചൈതന്യം നിറഞ്ഞ അല്മായ മുന്നേറ്റങ്ങള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

Picture

കൊച്ചി: ഭാരതത്തിന്റെ വികസനത്തിനും സഭയുടെ പുരോഗതിക്കും നന്മകള്‍ക്കും സുവിഷേഷചൈതന്യം നിറഞ്ഞ അല്മായ മുന്നേറ്റങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ കൂരിയബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. സീറോ മലബാര്‍ സഭ അല്മായ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍വെച്ച് നടന്ന് അല്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലും സഭയിലും ഒരുപോലെ സ്വാധീനമുള്ള നേതാക്കളില്‍ നിന്ന് ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യനെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യയുടെ പ്രഥമ അല്മായ കമ്മീഷന്‍ സെക്രട്ടറിയായി നിയമിച്ചതില്‍ ഏവരും സന്തോഷിക്കുന്നുവെന്ന് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു.

ഭാരത സഭയുടെ അല്മായ മുന്നേറ്റങ്ങളും സാധ്യതകളും എന്നവിഷയത്തില്‍ ഷെവ.വി.സി.സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്‍ഡ്യയുടെ പ്രഥമ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിതനായ ഷെവ.വി.സി.സെബാസ്റ്റ്യനെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും, മുന്‍ ജോയിന്‍ സെക്രട്ടറിയായ ഷെവലിയര്‍ എഡ്വേര്‍ഡ് എടേഴത്തിനെ ഫാ.വര്‍ഗീസ് വള്ളിക്കാട്ടിലും, കെസിബിസി പ്രോലൈഫ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാബു ജോസിനെ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യനും പൊന്നാടയണിയിച്ച് ആദരിച്ചു.

മുന്‍ ജില്ലാ കളക്ടര്‍ എം.പി.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാര്‍ സഭ ലെയ്റ്റി ഫോറം സെക്രട്ടറി അഡ്വ.ജോസ് വിതയത്തില്‍, ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്കല്‍, ജോസഫ് ആഞ്ഞിപ്പറമ്പില്‍, അഡ്വ.ചാര്‍ലി പോള്‍, ഡോ.കൊച്ചുറാണി ജോസഫ്, അഡ്വ.പി.പി.ജോസഫ്, സെബാസ്റ്റ്യന്‍ വടശ്ശേരി, പ്രെഫ.ഇ.എ.വര്‍ഗീസ്, ജോസ് മാത്യു ആനിത്തോട്ടം, സിജോ പൈനാടത്ത്, ബിനു ചാക്കോ, അനില്‍ ജോര്‍ജ്, ഡെന്നി തെക്കിനേടത്ത്, ജോയി തോമസ്, ലക്‌സി ജോയി, ബ്രദര്‍ അമല്‍ എന്നിവര്‍ സംസാരിച്ചു.

അഡ്വ.ജോസ് വിതയത്തില്‍
സെക്രട്ടറി, ലെയ്റ്റി ഫോറം, ലെയ്റ്റി കമ്മീഷന്‍ 9447027145



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code