Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഓപ്പറേഷൻ ? ( ചേറുശ്ശേരി അനിയൻ വാരിയർ )

Picture

താരതമ്യേന  നിറഞ്ഞ  ശാന്തി 
  സ്വച്ഛംപുലരുമാ കോളനിയിൽ 
  ഒരു വീട്ടിലെന്തോ ഒരു ... ഒരു ...
  പൊട്ടലും ചീറ്റലും കേട്ടപോലെ.
 
  എന്തെങ്കിലും ഒരു പ്രശ്നമുണ്ടോ ...
  എന്തെങ്കിലും ഞാന്‍ ചെയ്തിടേണോ ?
  ശോകവും മൂകവും  മാറ്റിവെച്ച്‌     
  മന്ത്രമായ് എന്നോടുരച്ചു മെല്ലെ ...
 
 ' വീണ്ടുമെന്‍ ശ്രീമതി ഗര്‍ഭിണിയായ് '
  ഇതിലെന്തു  പ്രശ്നമിരിക്കണാവോ ...
  ആഘോഷപൂര്‍വ്വം പറഞ്ഞിടേണ്ട 
  സന്തോഷവാര്‍ത്ത വേറെന്തിരിപ്പൂ ?
 
  ആഹ്ളാദം  ഞങ്ങള്‍ക്കു  ഒട്ടുമില്ല ;
  ഗര്‍ഭനിരോധന  ഓപ്പറേഷന്‍ 
  രണ്ടുവര്‍ഷംമുമ്പ്  ചെയ്തതാ ഞാന്‍ 
  എന്നിട്ടുമിങ്ങിനെ ... സംഭവിച്ചു ! 
 
  ചായകൊണ്ടുവരും  ചേച്ചിയുടെ 
  കണ്ണുകളെന്നോടുരച്ചു  എല്ലാം ...
  കണ്ണുകൾകൊണ്ടു ഞാൻ ചേച്ചിയുടെ 
  താപമകത്തി ; പറഞ്ഞു മെല്ലെ .
 
  ചേട്ടൻ്റെ  സംശയം മാറുവാനായ് 
  ടെസ്റ്റുനടത്താം നമുക്കുടനെ .
  ആസ്പത്രി ഡോക്ടര്‍ പറഞ്ഞുതരും 
  ചേട്ടന്‍റെയാണോ ഈ ഗര്‍ഭമെന്ന്.
 
  ഞാന്‍ ചൊന്നപോലെ ആ ഡോക്‌ടർ പയ്യൻ 
  ഓപ്പറേഷൻ വീണ്ടും ചെയ്യുമ്പോലെ 
  കാര്യങ്ങളെല്ലാം  കണിശമായി 
  എല്ലാരും നന്നായ്  അഭിനയിച്ചു ...
 
  മാസംകഴിഞ്ഞതും ടെസ്റ്റുചെയ്ത് 
  എല്ലാം ശരിയെന്നുരച്ചു ഡോക്ടര്‍ .
  ഭര്‍ത്താവെനിക്കൊരു പാര്‍ട്ടിതന്നു 
  ഭാര്യതന്‍ കണ്ണിലോ ഗൂഢഹാസം.
 
 C. S. Sankara Warrier, Anubhuti Cherussery



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code